കണ്ണൂർ: ഇത്തവണ ഓണത്തിന് രൂചികരമായ സദ്യ വീട്ടുപടിക്കൽ എത്തിക്കാൻ കുടുംബശ്രീ. കഫേ യൂണിറ്റുകൾ വഴി എല്ലാ ജില്ലകളിലും വിഭവസമൃദ്ധമായ സദ്യ ലഭ്യമാകും. ഓരോ ജില്ലയിലും വിഭവങ്ങളുടെ എണ്ണത്തിനും സദ്യയുടെ വിലയിലും ചെറിയ മാറ്റങ്ങളുണ്ട്. എന്നാൽ തനത് രുചിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് കുടുംബശ്രീ സദ്യ നൽകുക. കണ്ണൂർ, കാസർകോട് ജില്ലകളിലെ കുടുംബശ്രീ ഓണസദ്യയെയും ഓർഡർ ചെയ്യാനുള്ള നമ്പറും വിശദമായി അറിയാം.
കാസർകോട് ജില്ലയിൽ രണ്ട് തരം ഓണസദ്യയാണ് കുടുംബശ്രീ വഴി ലഭ്യമാവുക. 17 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 210 രൂപയും, 21 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 250 രൂപയുമാണ് നൽകേണ്ടത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേത്വത്തിലാണ് കഫേകൾ പ്രവർത്തിക്കുന്നത്. 210 രൂപയുടെ ഓണസദ്യയിൽ ചോറ്, സാമ്പാർ, രസം, മോര്, അവിയൽ, കൂട്ടുകറി, തോരൻ, പുളി ഇഞ്ചി, പച്ചടി, അച്ചാർ, പപ്പടം, പഴം, പായസം, ശർക്കരവരട്ടി, കായ ഉപ്പേരി, ഉപ്പ്, ഇല എന്നിവയാണ് ഉണ്ടാവുക.
ഓണസദ്യയുമായി കുടുംബശ്രീ; 21 കൂട്ടത്തിന് 200 രൂപ, അഞ്ച് കിലോമീറ്റർ വരെ സൗജന്യ ഡെലിവറി250 രൂപയുടെ ഓണസദ്യയിൽ ചോറ്, സാമ്പാർ, തോരൻ, ഓലൻ, രസം, കാളൻ, മോര്, പച്ചടി, കിച്ചടി, അവിയൽ, കൂട്ടുകറി, പുളിയിഞ്ചി, അച്ചാർ, പപ്പടം, ശർക്കരവരട്ടി, പഴം, കായ ഉപ്പേരി, പ്രഥമൻ, പായസം, ഉപ്പ്, ഇല എന്നിവയാണ് ഉണ്ടാവുക. കാസർകോട്ടെ കുടുംബശ്രീ ഓണസദ്യ ഓർഡർ ചെയ്യാൻ 9747777916, 9400604391 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ 170 രൂപ മുതലുള്ള ഓണസദ്യ ലഭ്യമാകും. രുചികരമായ ഭക്ഷണം വീട്ടുപടിക്കൽ ലഭിക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ കഴിയും. പയ്യന്നൂർ 9447737665, തളിപ്പറമ്പ 8281825972, കല്യാശേരി 9744194748, കണ്ണൂർ 9895053951, എടക്കാട് 9747265983, തലശേരി 7594022057, പാനൂർ 9497815617, കൂത്തുപറമ്പ 9497604604, പേരാവൂർ 9544104358, ഇരിട്ടി 9961376841, ഇരിക്കൂർ 7907783960 എന്നീ നമ്പറുകളിലാണ് ഓണസദ്യ കണ്ണൂരിൽ ബുക്ക് ചെയ്യേണ്ടത്.
മാണി സി കാപ്പന് കാബിനറ്റ് റാങ്ക് ലഭിക്കുമോ? എംകെ മുനീറിനും സാധ്യത, സർക്കാർ തീരുമാനം ഇന്നുണ്ടായേക്കുംമുൻ വർഷങ്ങളിലും കുടുംബശ്രീയുടെ ഓണസദ്യ ശ്രദ്ധ നേടിയിരുന്നു. ഗുണനിലവാരത്തിൽ ഒരു വീഴ്ചയുമില്ലാത്ത ചുചികരമായ ഭക്ഷണം എന്നതാണ് കുടുംബശ്രീ കഫേ യൂണിറ്റുകളുടെ ഓണസദ്യയുടെ പ്രത്യേകത. രുചിയ്ക്കും കൃത്യമായ അളവിനും പുറമെ, ശുചിത്വം, പാക്കിങ് നിലവാരം, സമയബന്ധിത വിതരണം എന്നിവയിലും കുടുംബശ്രീ ഓണസദ്യകൾ വേറിട്ട് നിൽക്കും.







