ഇടതും വലതും രണ്ടല്ല, ഒന്നാണ്. ആ സത്യം കേരളവും തിരിച്ചറിയുകയാണ് : അനൂപ് ആന്റണി

0
34
കേരളത്തിൽ ഇടതും-വലതും രണ്ടല്ല, ഒന്നാണ് എന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാട് വീണ്ടും ശരിവെക്കപ്പെടുകയാണ്.
പുറത്ത് INDI മുന്നണിയുടെ ഭാഗമായി കൈകോർക്കുന്ന സിപിഎമ്മും-കോൺഗ്രസും, കേരളത്തിൽ മാത്രം പരസ്പരം എതിരാളികളാണെന്ന നാടകം കളിക്കുകയായിരുന്നു.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപി ഭരണത്തെ അട്ടിമറിക്കാൻ ഇരുകൂട്ടരും കൈകോർത്തതോടെ ആ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു.
അധികാരത്തിന് വേണ്ടി ഏത് രാഷ്ട്രീയ മര്യാദയും തള്ളിക്കളയാൻ തയ്യാറുള്ളവരാണ് ഇരു മുന്നണികളും.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി അവർ ഒന്നിച്ച് നീങ്ങുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലുൾപ്പെടെ ഇതിന്റെ സൂചനകൾ ഇതിനകം കണ്ടുകഴിഞ്ഞു.
SDPI പോലുള്ള വർഗീയ ശക്തികളുമായുള്ള രാഷ്ട്രീയ സഹകരണങ്ങൾ ഇതിന് മുമ്പും കേരളം കണ്ടിട്ടുണ്ട്.
മാവോയിസ്റ്റുകൾക്കും, ISISI പോലുള്ള തീവ്രവാദ സംഘടനകളും രാഷ്ട്രീയ പാർട്ടികളായി വന്നാലും അധികാരത്തിനും, രാഷ്ട്രീയ നിലനിൽപ്പിനും വേണ്ടി അവരുമായും കൈകോർക്കാൻ ഇവർ മടിക്കില്ല.
രാഷ്ട്രീയ ധാർമ്മികതയിൽ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. അവസരം ഉണ്ടായിട്ടും അധികാരത്തിനായി ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ രാഷ്ട്രീയം ബിജെപി ഒരിക്കലും സ്വീകരിച്ചിട്ടില്ല.
ഇപ്പോൾ പ്രളയബാധിതർ വീടുകളിലേക്ക് മടങ്ങുകയാണ്, അവരുടെ പുനരധിവാസം, വീട് ശുചീകരണം, കുടിവെള്ളം, കിണർ വൃത്തിയാക്കൽ തുടങ്ങി അടിയന്തര ആവശ്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടിട്ടും, അതിനെതിരെ ഇടതുപക്ഷം പ്രതികരിക്കാത്തത് ഈ ഒത്തുകളിയുടെ തെളിവാണ്.
ഈ രാഷ്ട്രീയ നെറികേട് ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ ബിജെപി സംസ്ഥാനമൊട്ടാകെ ശക്തമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും.
ഇടതും വലതും രണ്ടല്ല, ഒന്നാണ്. ആ സത്യം കേരളവും തിരിച്ചറിയുകയാണ്..
-ശ്രീ അനൂപ് ആന്റണി
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.

LEAVE A REPLY

Please enter your comment!
Please enter your name here