സംസ്ഥാനത്ത് ആൾക്കൂട്ട നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവ്

0
96

ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വര്‍ധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാര ചടങ്ങിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here