മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി

0
78
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്ക് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി. മാപ്പ് പറയാത്ത പക്ഷം ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള ‘സേഫ് ഹാർബർ’ സംരക്ഷണം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സമിതി മുന്നറിയിപ്പ് നൽകി. സമിതി യോഗത്തിന് ശേഷം ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്.
പ്രധാനമന്ത്രിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് മണിക്കൂറുകളോളം അപ്രത്യക്ഷമായത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വീഡിയോ തന്നെ നീക്കം ചെയ്യപ്പെട്ടു. രാത്രി 12.30 മുതൽ പുലർച്ചെ അഞ്ച് മണിവരെ അഞ്ച് മണിക്കൂർ വീഡിയോ കാണാൻ കഴിഞ്ഞില്ലെന്ന് മെറ്റ തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും ദുബെ പറഞ്ഞു.
മെറ്റയ്ക്കൊപ്പം യൂട്യൂബിനെയും എക്‌സ് പ്ലാറ്റ്ഫോമിനെയും ദുബെ വിമർശിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ, സ്ത്രീകളെ ബാധിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾ എന്നിവ തടയുന്നതിൽ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here