പ്രവാസികൾക്ക് സന്തോഷവാർത്ത; വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ 1 വർഷം മുൻകൂട്ടി ബുക്ക് ചെയ്യാം

0
7

ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ 365 ദിവസം അഡ്വൈൻസ് ബുക്കിങ് സൌകര്യം. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് മുൻകൂട്ടി നടത്താനുള്ള സമയം 60 ദിവസമാണ്. എന്നാൽ, അന്താരാഷ്ട്ര മൊബൈൽ നമ്പറുള്ള വിദേശ മലയാളികൾ അടക്കമുള്ള എൻആർഐകൾക്കും, വിദേശികൾക്കും ഫോറിൻ ടൂറിസ്റ്റ് ക്വോട്ടയിൽ 365 ദിവസം മുൻകൂട്ടി ഗ്യാരണ്ടിയോടെ ടിക്കറ്റ് റിസർവ് ചെയ്യാം.

എങ്ങനെ ബുക്ക് ചെയ്യാം ?

ഐആർസിടിസി വെബ്‌സൈറ്റിൽ വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി ജനറേറ്റ് ചെയ്ത് വഴി പ്രൊഫൈൽ വെരിഫൈ ചെയ്ത് രജിസ്റ്റർ ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഇതിനായി 100 രൂപയും ജിഎസ്ടിയും ഒറ്റത്തവണ ഫീസായി ഈടാക്കും. ഇന്റർനാഷണൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി പേയ്‌മെന്റ് നടത്താം.

ഫോറിൻ ടൂറിസ്റ്റ് ക്വാട്ട വഴിയാണ് ഈ ബുക്കിങ് നടക്കുന്നത്. വിദേശികളാ ടൂറിസ്റ്റുകൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ നൽകുന്ന ക്വാട്ടയാണിത്. നാട്ടിലേക്കുള്ള യാത്ര ഏറെ നേരത്തേ നിശ്ചയിച്ചവർക്ക് ഈ സൗകര്യം പ്രയോജനപ്പെടും. പക്ഷേ തീരുമാനം എടുക്കുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ട്രെയിൻ ടിക്കറ്റുകളെക്കാൾ ഉയർന്ന നിരക്ക് ഈ ടിക്കറ്റുകൾക്കുണ്ട്. ടിക്കറ്റ് റദ്ദാക്കുമ്പോൾ കൂടുതൽ തുക നഷ്ടമാകും.

 

പ്രവാസി മലയാളികൾക്ക് ഉപയോഗിക്കാമോ ?

സാധുവായ പാസ്‌പോർട്ട്, മേൽക്കൊടുത്തതു പോലെയുള്ള ഐആർസിടിസി അക്കൌണ്ട്, OTP ഉപയോഗിച്ച് സ്ഥിരീകരിച്ച അന്താരാഷ്ട്ര മൊബൈൽ നമ്പർ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ യാത്രക്കാരന്റെയും പാസ്‌പോർട്ട് വിവരങ്ങൾ എന്നിവയുണ്ടെങ്കിലും ബുക്ക് ചെയ്യാം. അതെസമയം വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ ഒപ്പം ചേർത്ത് ഇതേ ടിക്കറ്റ് എടുക്കാൻ കഴിയില്ല. 365 ദിവസം മുമ്പ് ബുക്ക് ചെയ്യാവുന്ന ഫോറിൻ ടൂറിസ്റ്റ് ക്വാട്ട സൗകര്യം ഉപയോഗിക്കണമെങ്കിൽ, ഒപ്പം ചേർക്കുന്ന ഓരോ യാത്രക്കാരനും ആ ക്വോട്ടയ്ക്ക് അർഹത ഉണ്ടായിരിക്കണം. അതായത് NRI-യോ വിദേശ പൗരനോ ആയിരിക്കണം. ഒരാൾ NRI ആണെന്ന കാരണത്താൽ മാത്രം ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ സൗകര്യം ലഭിക്കില്ല. ഐആർസിടിസി ഈ സൗകര്യം സാധുവായ പാസ്പോർട്ടുള്ള വിദേശ ടൂറിസ്റ്റുകൾക്ക് (എൻആർഐ അടക്കം) എന്ന വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്.

 

യാത്രാസമയം ഈ രേഖകൾ കൈയിൽ വേണം

ബുക്കിങ്ങിനായി നൽകിയ നമ്പറുള്ള ഒറിജിനൽ പാസ്‌പോർട്ട് കൈവശം വേണം. ഓരോ യാത്രക്കാരനും സ്വന്തം രേഖകൾ കരുതണം. വിദേശികളായ യാത്രക്കാരുടെ കാര്യത്തിൽ സാധുവായ വിസ ഉൾപ്പെടെയുള്ള പ്രവേശനരേഖകളും ആവശ്യമാണ്. ഇന്ത്യൻ പാസ്‌പോർട്ടുള്ള NRIയെയും വിദേശ പാസ്‌പോർട്ടുള്ള യാത്രക്കാരനെയും വിസയുടെ കാര്യത്തിൽ ഒരേ വിഭാഗമായല്ല കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here