തിരുവനന്തപുരം കോർപറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്

0
34

തിരുവനന്തപുര കോർപറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. ജയിലിൽ കഴിയുന്ന കാപ്പാകേസ് പ്രതിയായ കൗൺസിലർ ആർ സുഗതന്റെ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ കൗൺസിൽ യോഗം പ്രക്ഷുബ്ധമാകും. കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതനെ ബിജെപി എത്രതന്നെ ചേർത്തു പിടിച്ചാലും നിയമപരമായി മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്ന് കെഎസ് ശബരീനാഥൻ. മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ സുഗതൻ അയോഗ്യനാക്കപ്പെടും. കോർപ്പറേഷനിൽ ഭരണ സ്തംഭനമെന്നും പ്രഖ്യാപനം നടപ്പാക്കാൻ പോലും ബിജെപിക്ക് കഴിയുന്നില്ലെന്നും കെഎസ് ശബരീനാഥൻ  പറഞ്ഞു.

സുഗതനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ആയുധവുമായി ബിജെപി പോവുകയാണെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കോർപ്പറേഷന്റെ ഭൂതകാലം അങ്ങേയറ്റം മോശമാണ്. പനിയും ജലദോഷവും കാരണം സ്കൂളിൽ പോകാൻ അവധി മേടിക്കുന്ന പോലെയല്ല കാപ്പാ കേസ് പ്രതിയുടെ അവധി അപേക്ഷ. കാപ്പാക്കേസ് പ്രതി നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. സുഗതന്റെ അവധി അപേക്ഷ അസ്ഥാനത്ത് ഉള്ളതാണെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു.

സുഗതൻ സമർപ്പിച്ച അവധി അപേക്ഷ മേയർ വിവി രാജേഷ് കൗൺസിലിൽ വയ്ക്കും. ബിജെപിയുടെ നീക്കം ശക്തമായി എതിർക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. അതേസമയം, കൗൺസിലിന് അവധി അപേക്ഷ അംഗീകരിക്കാനും അധികാരമുണ്ട്. സുഗതന്റെ അപേക്ഷ വോട്ടിനിട്ട് പരിഗണിക്കാനും പ്രതിപക്ഷം ആവശ്യപ്പെടുക. സുഗതന്റെ അവധി അപേക്ഷയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും യുഡിഎഫ്, എൽഡിഎഫ് നീക്കമുണ്ട്. വോട്ടിങ്ങിന് വിട്ടാൽ 101 അംഗങ്ങളിൽ 50 പേർ മാത്രമുള്ള ബിജെപിക്ക് പാസാക്കാൻ കഴിയില്ല. എൽഡിഎഫും യുഡിഎഫും ചേർന്നാൽ 49 അംഗങ്ങൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ പൗണ്ട് കടവ് വാർഡിൽ നിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിർണായകമാകും. സുഗതന്റെ അവധി അപേക്ഷയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും യുഡിഎഫ്, എൽഡിഎഫ് നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here