ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം;

0
2

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പലിന് നേരെ ഉണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ക്വിഷം ദ്വീപിന് സമീപമാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ സംഭവം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശത്രുക്കളാണെന്ന് ക്വിഷം ഗവർണറെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലുണ്ടായ ഈ ആക്രമണത്തിൽ അന്താരാഷ്‌ട്ര ശ്രദ്ധ വീണ്ടും കേന്ദ്രീകരിച്ചിരിക്കുകയാണ്. കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അയൽ രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന ബ്രീഫിങ് മാറ്റിവച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന കപ്പലിൽ അജ്ഞാത പ്രൊജക്‌ടൈൽ പതിച്ചതായാണ് ബ്രിട്ടീഷ് നാവികസേനയുമായി ബന്ധമുള്ള യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചത്. അതേസമയം ഈ സംഭവത്തിന് ഖേഷം ദ്വീപിന് സമീപമുണ്ടായിരുന്ന ആക്രമണവുമായി ബന്ധമുണ്ടോ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തെ കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നിന്ന് ഏകദേശം പതിനാല് മൈൽ അകലെയാണ് ഖേഷം ദ്വീപ് സ്ഥിതി ചെയ്യുന്നത്.ഹോർമുസ് കടലിടുക്കിന്മേൽ ഇറാൻ്റെ നിയന്ത്രണം നടപ്പിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന തന്ത്രപ്രധാന കേന്ദ്രമായി ഇത് മാറുന്നു.

ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് തങ്ങളുടെ ജനങ്ങളെ ഭീഷണിപ്പെടുത്തി കീഴടങ്ങാൻ കഴിയില്ലെന്നും ഇറാൻ കീഴടങ്ങില്ലെന്നും ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

അതേസമയം ഇറാൻ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എന്നും അവർ നിരന്തരം വിളിക്കുന്നു എന്നും അയർലണ്ടിലെ ഡൂൺബെഗിലുള്ള തൻ്റെ ഗൾഫ് കോഴ്‌സിൽ ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തിയത് യുഎസ് സൈന്യമാണോ എന്ന ഒരു പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് തനിക്ക് അത് പറയാൻ താത്‌പര്യമില്ലെന്നായിരുന്നു പ്രസിഡൻ്റ് ട്രംപിൻ്റെ മറുപടി.

ഇറാനും ഓമാനും പിന്തുടരുന്ന നയതന്ത്ര പദ്ധതികള്‍ വിലയിരുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇന്ന് ഒമാനിൽ ഒത്തുകൂടുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമാവായ താത്‌പ്പര്യങ്ങൾക്കായി യോഗം മാറ്റിവച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുദൈസി പറഞ്ഞു.

ഒമാൻ ആതിഥേയത്വം വഹിച്ച നയതന്ത്ര ചർച്ചകൾ മാറ്റിവയ്‌ക്കുന്നതിന് മുമ്പ് ഇറാഖ് മാത്രമാണ് പങ്കെടുക്കാനുള്ള ആഗ്രഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. ഇറാനുമായി ഔപചാരിക നയതന്ത്ര ബന്ധങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ബഹ്‌റൈൻ ക്ഷണം നിരസിച്ചിരുന്നു.

യുദ്ധം ആരംഭിച്ചതുമുതൽ വാണിജ്യ കപ്പുലകൾക്ക് ഗതാഗത ഫീസ് അടയക്കണമെന്ന് ആവശ്യപ്പെടുന്ന നിർദേശങ്ങൾ ഇറാൻ പിന്തുടർന്നു. പേർഷ്യൻ ഗൾഫിലേക്കുള്ള ഇൻകമിങ് ട്രാഫിക് ഇറാനിയൻ ചെറിട്ടോറിയൽ ജലപാതയിലൂടെ കടന്നു പോകണമെന്നും പുറത്തേക്കുള്ള യാത്രകൾ ഭാഗികമായി ഇറാനിയൽ ജലപാതയിലൂടെയും ഭാഗികമായി ഒമാനി ജലപാതയിലൂടെയും സഞ്ചരിക്കണമെന്നും ഇറാൻ രൂപരേഖയിൽ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here