കേരളത്തിൽ ശക്തമായ മഴ വരുന്നു, ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലെര്‍ട്ട്

0
1

കാസർകോട്: കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ജൂലൈ 30 മുതൽ തുടർച്ചയായി 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ വടക്കു-പടിഞ്ഞാറൻ കാറ്റാണ് വീശുന്നതെങ്കിലും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന അതിതീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ തെക്കു-പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായാണ് മഴ കനക്കുന്നത്. ഇത് ഗുജറാത്ത്‌ തീരത്തേക്ക് അടുക്കുമ്പോൾ കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകും.

ഇതോടെ കേരളത്തിൽ ഏഴു ദിവസം അതി ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. ഏഴു ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേ സമയം കേരളത്തിൽ ജൂൺ 1 മുതൽ ജൂലൈ 27 വരെ 37% മഴയുടെ കുറവാണു രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലും 62% മഴയുടെ കുറവ് ഉണ്ടായി.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

27/07/2026 : കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

28/07/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

29/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

30/07/2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

എന്നീ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ

  • വീടിന് സമീപമുള്ള മരങ്ങളും വൈദ്യുതി ലൈനുകളും ശ്രദ്ധിക്കുക.
  • അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക.
  • വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
  • മലയോര മേഖലയിലുള്ളവർ ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുക.
  • മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകരുത്.
  • കുട്ടികളെയും വയോജനങ്ങളെയും മഴക്കാല അപകടങ്ങളിൽ നിന്ന് സുരക്ഷിതരാക്കുക.
  • മൊബൈൽ ഫോണിൽ ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ നിരന്തരം പരിശോധിക്കുക.
  • അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here