തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ അടച്ചിടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായം. സംസ്ഥാനത്തെ സാഹചര്യം രണ്ടാഴ്ച കൂടി വിലയിരുത്തും. സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.സംസ്ഥാനത്ത് സമ്ബൂര്‍ണ അടച്ചിടല്‍ വേണ്ട എന്നുളള സര്‍ക്കാര്‍ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു
അടച്ചുപൂട്ടല്‍ ഒന്നിനും പരിഹാരം അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്യല്‍ ആയാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗുരുതര സാഹചര്യം വ്യക്തമാക്കി ബോധവത്ക്കരണം നടത്താനും തീരുമാനം.
സംസ്ഥാനം അതിഗുരുതരമായ സ്ഥിതിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്ത് വില കൊടുത്തും രോഗവ്യാപനം നിയന്ത്രിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിലെ ജാഗ്രതയ്ക്ക് നല്ല കുറവുണ്ടായിട്ടുണ്ട്. അതിന്റെ ദൂഷ്യഫലങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയേ മതിയാവൂ. ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.