കാലിനുണ്ടാകുന്ന വേദനയും നീരുമൊന്നും നിസ്സാരമാക്കരുതെന്ന് ആരോഗ്യവിദഗ്ധർ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതൊരു പക്ഷെ ഹൃദയാരോഗ്യമോ വൃക്കകളോ തകരാറിലാകുന്നതിന്റെ ആദ്യ സൂചനയാകാം. ഹൃദ്രോഗങ്ങളും കാലിലെ വേദനയും തമ്മിൽ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങൾക്കും ആദ്യകാല സൂചനകൾ നൽകുന്ന ഒരു മേഖലയാണിത്.









