തിരുവനന്തപുരം: കേരള പിഎസ്‌സി 34 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനമായി ജൂണ്‍ മുപ്പതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഫയര്‍ ഫോഴ്‌സില്‍ സ്റ്റേഷന്‍ ഓഫീസര്‍, ഓയില്‍ പാം ഇന്ത്യയില്‍ സ്റ്റോര്‍ കീപ്പര്‍, ബോട്ട് സ്രാങ്ക്, കേരള ലൈവ് സ്റ്റോക് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് തുടങ്ങിയ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പൊലീസ് കോണ്‍സ്റ്റബിള്‍9എന്‍സിഎ), വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍(എന്‍സിഎ) പൊലീസ് ഡ്രൈവര്‍(എന്‍സിഎ), ആയൂര്‍വേദ ഫാര്‍മസിസ്റ്റ്, തുടങ്ങി നിരവധി തസ്‌തികകളിലേക്ക് പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ തസ്‌തിക മാറ്റം മുഖേനയുള്ള വിവിധ തസ്‌തികകളിലേക്കും പിഎസ്‌സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രധാന തസ്‌തികകൾ വിശദമായി പരിശോധിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പ് – സെക്രട്ടറി, ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്.
സർവകലാശാലകൾ: കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഗ്രേഡ് II.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്: സ്റ്റേഷൻ ഓഫീസർ (ട്രെയിനി).
ഹൗസിങ് ബോർഡ്: അസിസ്റ്റന്‍റ് എൻജിനിയർ (ഇലക്ട്രിക്കൽ).
ഫിഷറീസ് വകുപ്പ്: ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ.
ഹോമിയോപ്പതി വകുപ്പ്: മെഡിക്കൽ ഓഫീസർ (ഹോമിയോ)
ബൈ ട്രാൻസ്‌ഫർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്: വർക്ക്‌ഷോപ്പ് ഇൻസ്ട്രക്‌ടർ/ ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എൻജിനിയറിങ്).
മറ്റ് തസ്തികകൾ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ, ലാൻഡ് യൂസ് വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ്, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ബോട്ട് സ്രാങ്ക്, അപ്ഹോൾസ്റ്ററർ, കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (ബൈ ട്രാൻസ്‌ഫർ), എൽഡിസിഎൽ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്, കൂടാതെ ജനറൽ എഡ്യൂക്കേഷനിൽ പ്രീ-പ്രൈമറി ടീച്ചർ (കന്നഡ).
സ്പെഷ്യൽ റിക്രൂട്ട്മെന്‍റുകളും എൻസിഎ വിജ്ഞാപനങ്ങളും: പട്ടികവർഗ വിഭാഗക്കാർക്കായി സെക്രട്ടറിയറ്റ് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്‍റ് തസ്‌തികയിലേക്കും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് II, മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്‌തികകളിലേക്കും പ്രത്യേക റിക്രൂട്ട്മെന്‍റ് നടക്കുന്നു.
വിവിധ വകുപ്പുകളിലെ ക്ലർക്ക് -ടൈപ്പിസ്റ്റ് തസ്‌തികയും ഇതിലുണ്ട്. പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി -ആംഡ് പൊലീസ് ബറ്റാലിയൻ), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തുടങ്ങി മുൻഗണനാ വിഭാഗങ്ങൾക്കായുള്ള എൻസിഎ വിജ്ഞാപനങ്ങളും ഈ ഗസറ്റിന്‍റെ ഭാഗമാണ്.
www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കിയവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്‌ത് അതത് തസ്‌തികകളിലേക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതകൾക്ക് വിജ്ഞാപനം കാണുക.
പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യതയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ക്ക് അവരവരുടെ പ്രൊഫൈലില്‍ പ്രവേശിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം അപേക്ഷ നല്‍കുക.







