തിരുവനന്തപുരം: യൂട്യൂബിലൂടെ സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിച്ച കേസില്‍ പ്രതിയായ വിജയ്.പി.നായരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.മ്യൂസിയം പൊലീസാണ് ഇയാളെ അറസ്‌റ്ര് ചെയ്‌തത്. കല്ലിയൂരെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്‌റ്റ്.
ഇയാളുടെ യുട്യൂബ് ചാനലില്‍ അശ്ലീല വീഡിയോകള്‍ ഇട്ട് സ്‌ത്രീകളെയും ഫെമിനിസ്‌റ്റുകളെയും അപമാനിച്ചു എന്ന് കാട്ടി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടി മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌വിസ്‌റ്റും ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ദിയ സന,ശ്രീലക്ഷ്മി അറയ്‌ക്കല്‍ എന്നിവര്‍ ഇയാളെ കൈകാര്യം ചെയ്യുകയും കരിമഷിയൊഴിക്കുകയും ഇയാള്‍ വീഡിയോ അപ്‌ലോഡ് ചെയ്‌ത ലാപ്‌ടോപും മൊബൈലും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തിരുന്നു
തുടര്‍ന്ന് ഇയാളെ ആക്രമിച്ചതിന് മൂവര്‍ക്കുമെതിരെ കേസെടുത്തു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞ വിജയ്.പി.നായര്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. വെളളായണി സ്വദേശിയായ വിജയ്.പി.നായര്‍ സൈക്കോളജിസ്‌റ്റ് എന്ന പേരിലായിരുന്നു വീഡിയോകള്‍ അപ്‌ലോഡ് ചെയ്‌തിരുന്നത്. ഇയാളുടെ ഡോക്‌ടറേറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് സൈക്കോളജിസ്‌റ്റ് എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ളിനിക്കല്‍ സൈക്കോളജില്‌റ്രും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്