മോളിവുഡ് ടൈംസ് സംവിധായകനും നിര്‍മാതാവിനുമെതിരെ കേസ്

0
16

നസ്ലെന്‍ നായകനായെത്തിയ പുതിയ ചിത്രം മോളിവുഡ് ടൈംസിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ കേസ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ നിയമത്തിന് വിരുദ്ധമായി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്.

നിയമ വിരുദ്ധമായി അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും സെന്‍സര്‍ബോര്‍ഡ് നീക്കിയ അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. സിനിമാറ്റോഗ്രാഫ് നിയമപ്രകാരം തിരുവല്ലം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കുകയും ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ തിരുത്തലുകള്‍ വരുത്തിയില്ലെന്നാണ് പരാതി.സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്, നിര്‍മാതാവ് എന്നിവര്‍ക്ക് പുറമെ ഡിസ്ട്രിബ്യൂട്ടര്‍, ഡിജിറ്റല്‍ കോണ്ടന്റ് ക്രിയേറ്റര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നു. മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും വരെ കിട്ടാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here