ഇന്ന് നടന്ന ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് വനിത ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ ഓസ്‌ട്രേലിയ 19.2 ഓവറില്‍ 128 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 16.4 ഓവറില്‍ അവര്‍ വിജയിച്ചു.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 17 റണ്‍സിനാണ് ജയിച്ചത്. ആമി സാറ്റെര്‍ത്വൈറ്റ് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി ജോര്‍ജ്ജിയ വെയര്‍ഹാമും ഡെലീസ കിമ്മിന്‍സും മൂന്ന് വീതം വിക്കറ്റ് നേടി.