തൃശൂർ:ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബിന്റെയും, സ്മാക്ട ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ന്റെയും നേതൃത്വത്തിൽ, GCNC ഹണി മിഷന്റെ ഭാഗമായ ആദ്യത്തെ ഹണി ക്ലമ്പ് തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട താലൂക്കിൽ
കാറളം പഞ്ചായത്തിൽ ഉത്ഘാടനം ചെയ്തു. GCNC ചെയർമാൻ ഗണേശൻ കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹൈറേഞ്ച് ഹണി ബീ കീപ്പിങ് സെന്റർ ഉടമയും, ഖാദി ബോർഡിന്റെ അംഗീകൃത പരിശീലകനുമായ രാജു – തേനീച്ച പരിപാലനത്തിൽ പരിശീലനം കൊടുത്തു. GCNC സെക്രട്ടറി ദിവ്യ ആർ നായർ സ്വാഗതവും,രാജേഷ് ഇരിഞ്ഞാലക്കുട നന്ദിയും പ്രകാശിപ്പിച്ചു. 200 തേൻകൂടുകൾ വിതരണവും നടത്തി.