തൃശൂര്‍: അനില്‍ അക്കര എംഎല്‍എയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ അജ്ഞാത സന്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നത് സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അനില്‍ അക്കരയ്ക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.പി. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടും. ഇതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.ഭീഷണിക്ക് പിന്നില്‍ ഡിവൈഎഫ്‌ഐയുടെ പങ്കുണ്ടെന്നാണ് അനില്‍ അക്കരയുടെ പ്രതികരണം.