അണ്ണാ ഡിഎംകെ (AIADMK) നേതൃത്വത്തിന് കനത്ത പ്രഹരമേകി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ നാളുകളായി പുകയുന്ന ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും അങ്ങേയറ്റം രൂക്ഷമാകുന്നതിനിടയിലാണ് ഒടുവിൽ സെമ്മലൈ തന്റെ പടിയിറക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കുള്ളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അസ്വാഭാവിക സംഭവവികാസങ്ങളിൽ തനിക്കുള്ള കടുത്ത നിരാശയും വേദനയും അദ്ദേഹം രാജിക്കത്തിൽ പരസ്യമാക്കി.








