രാത്രിയിലെ ഉഷ്‌ണതരംഗം; രാത്രിയിലെ വിയർപ്പും അസ്വസ്ഥതയും; ശരീരം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ?

0
25

രാത്രിയിലെ തീവ്രമായ ചൂട് കാരണം ഉറക്കം നഷ്ടപ്പെടുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. ചൂടുകാലത്ത് ശരീരത്തിൻ്റെ താപനില ഉയരുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുമ്പോൾ, ശരീരത്തിൽ നിന്നുള്ള വിയർപ്പ് എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടാത്തതാണ് ചൂട് കൂടാൻ പ്രധാന കാരണം. പകൽ സമയത്തെ അമിത ചൂട് അന്തരീക്ഷത്തിൽ നിൽക്കുകയും ശരീരം അവയെ ആഗീരണം ചെയ്യുന്നതും വഴി ചൂടി ക്രമാതീതമായി കൂടുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും ഉറക്കകുറവിനും കാരണമാകുന്നു.

രാത്രിയിലെ താപനില സാധാരണയായി ശരീരം വിയർപ്പിലൂടെ സംഭരിച്ചിരിക്കുന്ന താപം പുറത്തുവിടുന്നുവെന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിലെ ക്ലിനിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടൻ്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. സോമനാഥ് ഗുപ്‌ത വിശദീകരിക്കുന്നു. ഇത് ചർമ്മത്തിലേക്കും ഹൃദയം ഉൾപ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്കും രക്തയോട്ടം വർധിപ്പിക്കുന്നതിന് സഹായകമാകുന്നു. ഉറക്കത്തിൽ ഹൃദയമിടിപ്പും സമ്മർദ്ദ ഹോർമോണുകളുടെ അളവും ക്രമേണ കുറയുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

താപനിലയിലെ വ്യത്യാസങ്ങൾ ശരീരത്തിൻ്റെ സ്വാഭാവിക താളം തെറ്റിപ്പിക്കുന്നു. ഇത് ക്ഷീണത്തിന് കാരണമാവുന്നു. കൂടാതെ അമിതമായ വിയർപ്പ് തങ്ങിനിൽക്കുന്നത് ചർമ്മത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാം.

രാത്രിയിലെ സ്ഥിരമായ ഉയർന്ന താപനില ശരീരത്തിൻ്റെ കോർ താപനില കുറയ്ക്കാനും ഹൃദയ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുമുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് ഡോ. സോമനാഥ് ഗുപ്‌ത പറഞ്ഞു.

എന്താണ് കോർ താപനില

ഹൃദയം, കരൾ, തലച്ചോറ്, രക്തം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ താപനിലയാണ് കോർ താപനില (Core Body Temperature). സാധാരണയായി ഇത് ഏകദേശം 36.5 ഡിഗ്രി സെൽഷ്യസ് മുതൽ 37.4 ഡിഗ്രി സെൽഷ്യസ് വരെയാണ് കോർ താപനില. ഏകദേശം 37 ഡിഗ്രി സെൽഷ്യസ് പരിധിയിൽ സ്ഥിരമായി നിലനിൽക്കുന്നു. പുറം താപനിലയിൽ മാറ്റമുണ്ടായാലും ഈ ആന്തരിക താപനില കൃത്യമായി ശരീരം നിലനിർത്താൻ ശ്രമിക്കും.

ആന്തരിക അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ താപനില അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ, രോഗങ്ങൾ, താപനില എന്നിവ അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ വരാം.

വേനൽക്കാലത്തെ കഠിനമായ ചൂട്, ഉറക്കക്കുറവ്, ജോലിസ്ഥലത്തെ സമ്മർദ്ദം, ക്ഷീണം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാനും അതുവഴി തലവേദനയും ക്ഷീണവും കുറയ്ക്കാനും സഹായിക്കുന്നു.

ശരീരത്തിന് താങ്ങാനാകാത്ത ചൂട് അനുഭവപ്പെടുമ്പോൾ ശരീരം തന്നെ ചില സൂചനകൾ നിങ്ങൾക്ക് തരും. അവ മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് കരുതി ശ്രദ്ധിക്കാതെ പോകുന്നത് വലിയ അപകടത്തിന് കാരണമാകും. അത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായവും ചികിത്സയും തേടണം.

ഈ ലക്ഷണങ്ങൾ അവഗണണിക്കരുത്

  • ക്ഷീണം
  • ഉറക്ക കുറവ്
  • തലവേദന
  • അസ്വസ്ഥത
  • അമിത ദാഹം
  • പേശിവലിവ്
  • ഹൃദയമിടിപ്പ് കൂടുന്നത്
  • തലകറക്കം
  • ഓക്കാനം

ആർക്കാണ് കൂടുതൽ അപകടസാധ്യത?

എല്ലാവർക്കും ഒരേപോലെയാകില്ല ചൂട് അനുഭവപ്പെടുന്നത്. ചിലരുടെ ശരീരം കൂടുതൽ ചൂട് ആഗിരണം ചെയ്യപ്പെടും. ഡോ. ഗുപ്‌തയുടെ അഭിപ്രായത്തിൽ ഏറ്റവും ദുർബലരായ ഗ്രൂപ്പുകൾ ഇവയാണ്

  • ശിശുക്കളും ചെറിയ കുട്ടികളും
  • 60 വയസ്സിനു മുകളിലുള്ളവർ
  • പ്രമേഹമുള്ള ആളുകൾ
  • ഹൃദ്രോഗമുള്ള വ്യക്തികൾ
  • രോഗികൾ
  • ഗർഭിണികൾ
  • ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകൾ
  • പുറത്ത് തൊഴിൽ ചെയ്യുന്നവർ
  • മരുന്നുകൾ കഴിക്കുന്നവർ

ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  • ഉറങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുക.
  • ശരീരത്തിൽ ജലാംശം നിലനിർത്തുക.
  • ഫാനുകൾ, കൂളറുകൾ അല്ലെങ്കിൽ എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക.
  • മുറികൾ വായുസഞ്ചാരമുള്ളതാക്കുക.
  • തണുത്ത വെള്ളത്തിൽ കുളിക്കുക.
  • ചൂട് പുറത്തുപോകാൻ അനുവദിക്കുന്ന അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുക.
  • അമിതമായ വിയർപ്പ് ഉണ്ടെങ്കിൽ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ (ORS) ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here