എ.എം.എം.കെ ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ഗവർണറെ കാണുകയും വിജയ്‌യുടെ ടി.വി.കെ കുതിരക്കച്ചവടം നടത്തിയതായി പരാതിപ്പെടുകയും ചെയ്തു. വിജയ്‌യെ പിന്തുണച്ച് സമർപ്പിച്ച ഏക എ.എം.എം.കെ എം.എൽ.എയുടെ ഒപ്പ് വ്യാജമാണെന്ന് ടി.ടി.വി ദിനകരൻ അവകാശപ്പെട്ടു.
വിജയിയെ ക്ഷണിക്കുന്നതിന് പകരം അണ്ണാ ഡി.എം.കെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ടിടിവി ദിനകരൻ ഗവർണറോട് ആവശ്യപ്പെട്ടു. വിജയ്‍യെ തടയാനുള്ള വിരുദ്ധ ചേരിയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഡി.എം.കെയുടെ അണിയറ നീക്കങ്ങൾ
വിജയിയെ അധികാരത്തിൽ നിന്ന് അകറ്റാൻ അണ്ണാ ഡി.എം.കെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാൻ ഡി.എം.കെ ആലോചിച്ചിരുന്നതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വെളിപ്പെടുത്തി. എന്നാൽ ഈ നീക്കത്തെ ഇടത് പാർട്ടികൾ തള്ളിക്കളഞ്ഞു. ഗവർണറുടെ ഓഫീസ് ഉപയോഗിച്ച് ബിജെപി ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇടത് പാർട്ടികൾ ആരോപിച്ചു. ഫെഡറലിസവും മതേതരത്വവും സംരക്ഷിക്കാനാണ് തങ്ങൾ വിജയിയെ പിന്തുണയ്ക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.







