ബെംഗളൂരു; ബെംഗളൂരു കലാപക്കേസിലെ മുഖ്യ ആസൂത്രകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സയിദ് സാദ്ദിഖ് അലി (44) എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി ബാങ്കില്‍ റിക്കവറി ഏജന്റായി ജോലി ചെയ്യുന്നയാളാണെന്നും കലാപത്തിന് പിന്നാലെ ഓഗസ്റ്റ് 11 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.
അക്രമവുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിലും എന്‍ഐഎ തിരിച്ചില്‍ നടത്തി. എയര്‍ഗണ്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, പെല്ലറ്റുകള്‍, ഇരുമ്ബ് കമ്ബികള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഡിവിആര്‍ (ഡൈനാമിക് വിഷന്‍ റിസോഴ്‌സസ്), എസ്‌ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍, വസ്തുക്കള്‍ എന്നിവയും തിരച്ചലിനിടെ എന്‍ഐഎ പിടിച്ചെടുത്തു.ഓഗസ്ത് 11 നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ അഖണ്ഡ ശ്രീനിവാസിന്റെ അനന്തരവനായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുയും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷയെയും അനുയായികളെയും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.