ഉത്തർപ്രദേശിലും ആന്ധ്രയിലും ശമനമില്ലാതെ കോവിഡ് വ്യാപനം

0
103

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 7,228പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8,291പേര്‍ രോഗമുക്തരായി. 45പേരാണ് ഇന്ന് മരിച്ചത്. 6,46,530പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,70,677പേര്‍ രോഗമുക്തരായി.70,357,പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 5,506 ആയി.

ഉത്തര്‍പ്രദേശില്‍ ഇന്ന് 5,234പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 87പേര്‍ മരിച്ചു. 3,69,686പേര്‍ക്കാണ് യുപിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61,698പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 5,299ആയി.

LEAVE A REPLY

Please enter your comment!
Please enter your name here