പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. നിര്‍മാണ കമ്ബനിക്ക് ഡിഫെക്‌ട് ലയബിലിറ്റി ഉണ്ട്. കരാറുകാരനില്‍ നിന്ന് നഷ്ടം ഈടാക്കാനാകും. തന്നെ കുരുക്കിലാക്കാന്‍ ശ്രമം നടന്നെന്നും അഴിമതി ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിയും പാലത്തിന്റെ ബലക്ഷയവും തമ്മില്‍ വ്യത്യാസമുണ്ട്. ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ എന്റെ കൈ പരിശുദ്ധമാണ്. എന്നെ കുടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. സത്യം വിജയിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.