ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1053 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 88,935 ആയി. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.60 ശതമാനമാണ്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 24 മണിക്കൂറിനകം 75,083 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 55, 62,664 ആയി. നിലവില്‍ 9,75,861 പേരാണ് ചികിത്സയിലുള്ളത്. 44,97,868 പേര്‍ രോഗമുക്തി നേടി.
രോഗമുക്തി നിരക്കില്‍ യു.എസിനേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യയാണ്. 80.86 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.