മുൻ കരുതലില്ലാത്ത സമരങ്ങൾ സാമൂഹിക വ്യാപനത്തിന് കാരണമാവുന്നു : മുഖ്യമന്ത്രി

0
92

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വെെറസ് രൂക്ഷമായി പടര്‍ന്നുപിടിക്കുമ്ബോള്‍ സമൂഹത്തെ അപകടത്തിലാക്കി സമരം നടത്തുന്നതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരങ്ങളുടെ പേരില്‍ കൊവിഡ് പ്രതിരോധത്തെ തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാദ്ധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് കൂടുതല്‍ അക്രമസമരങ്ങള്‍ നടത്തുന്നത്. മനുഷ്യ ജീവനാണ് വലുതെന്ന് മനസ്സിലാക്കാന്‍ കഴിയണമെന്നും നിരന്തരം പറഞ്ഞിട്ടും പ്രതിപക്ഷം ഉള്‍ക്കൊള്ളുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here