ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം തൊണ്ണൂറായിരം കവിഞ്ഞ് ഉയരുന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 54,00,619 ഉയര്‍ന്നു. ഇതേ സമയം കോവിഡ് രോഗമുക്തി നിരക്ക് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 94,612 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 43,03,044 ആയി ഉയര്‍ന്നു.
ദിനംപ്രതിയുള്ള കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ആയിരത്തിന് മുകളില്‍ കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1133 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്. ഇതുവരെ 86,752 പേര്‍ കോവിഡ് മൂലം മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 20,519 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 425 പേര്‍ രോഗം മൂലം മരണപ്പെട്ടു.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ ആന്ധ്രപ്രദേശില്‍ 8218 പേര്‍ക്കും കര്‍ണാടകയില്‍ 8364 പേര്‍ക്കും തമിഴ്നാട്ടില്‍ 5569 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്