വേണ്ടത് തുല്യമായ പരിഗണന വനിതാ സംവരണ ബില്ലിൽ കനിമൊഴി

0
59

വനിതാ സംവരണ ബിൽ സംവരണത്തിനല്ല, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി ലോക്സഭയിൽ പറഞ്ഞു. എല്ലാ സ്ത്രീകളും സ്ത്രീകൾ തുല്യരായി ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു.

സ്ത്രീ സംവരണം നടപ്പാക്കുന്നതിൽ ക്രമാതീതമായ കാലതാമസമുണ്ടാക്കുന്ന ബില്ലിലെ ‘അതിർത്തി നിർണയത്തിന് ശേഷം’ എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ കനിമൊഴി വ്യക്തമാക്കി.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കുള്ള 33 ശതമാനം സംവരണം ജനസംഖ്യാ കണക്കെടുപ്പിനും അതിർത്തി നിർണയത്തിനും ശേഷം മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ബില്ലിൽ വ്യക്തമാകുന്നുണ്ട്.

“ഈ ബിൽ നടപ്പിലാക്കുന്നത് കാണാൻ എത്രനാൾ കാത്തിരിക്കണം? വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിൽ നടപ്പിലാക്കാൻ കഴിയും. ഈ ബിൽ സംവരണമല്ല നൽകുന്നത്, മറിച്ച് പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്ന പ്രവൃത്തിയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.”- കനിമൊഴി വ്യക്തമാക്കി.

“ഈ ബില്ലിനെ ‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന് വിളിക്കുന്നു. സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നത് നിർത്തൂ. ഞങ്ങൾക്ക് വേണ്ടത് സല്യൂട്ട് അല്ല, തുല്യതയാണ്. തുല്യരായി ബഹുമാനിക്കപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”- കനിമൊഴി പറഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഒരു ശക്തയായ സ്ത്രീയായിരുന്നുവെന്ന് അംഗീകരിക്കാൻ തനിക്ക് മടിയില്ലെന്നും കനിമൊഴി വ്യക്താമാക്കി. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ എതിരാളിയായ എഐഎഡിഎംകെയുടെ നേതാവായിരുന്നു ജയലളിത.

നാരി ശക്തി വന്ദൻ അധീന്യം എന്ന് പേരിട്ടിരിക്കുന്ന വനിതാ സംവരണ ബിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. എന്നാൽ അതിർത്തി നിർണയത്തിന് ശേഷമേ ബിൽ  പ്രാബല്യത്തിൽ വരുകയുള്ളു. അതിനാൽ 2024ൽ നടക്കുന്ന വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിൽ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ല.

ചൊവ്വാഴ്ചയാണ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യ ബിൽ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here