ന്യൂഡൽഹി: നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ വിവാദത്തെ തുടർന്ന് എല്ലാ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങൾ പരിശേധിക്കാൻ എൻസിആർടിയോട് നിർദ്ദേശിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
എട്ടാം ക്ലാസിലെ മാത്രമല്ല എല്ലാ ക്ലാസുകളിലെയും പാഠപുസ്‌കങ്ങൾ പുനഃപരിശോധിക്കാനായി സ്വതന്ത്രവും നിഷ്‌പക്ഷവുമായ വിദഗ്‌ധരുടെ ഒരു സമിതി രൂപീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഞങ്ങൾ വ്യവസ്ഥാപരമായ മാറ്റങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിദഗ്‌ധരുടെ പരിശോധക്ക് ശേഷം മാത്രമേ പാഠപുസ്‌തകം പ്രസിദ്ധീകരിക്കുള്ളുവെന്നും മേത്ത ബെഞ്ചിനോട് പറഞ്ഞു. പാഠപുസ്‌തക ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെട്ട് എൻസിഇആർടി ക്ഷമാപണം നടത്തി രണ്ട് സത്യാവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും മേത്ത കോടതിയെ അറിയിച്ചു.
ഉള്ളടക്കത്തിൽ വിവേകശൂന്യമായ പിഴവ് സംഭവിച്ചുവെന്ന് എൻസിഇആർടി സമ്മതിക്കുകയും ഈ പാഠഭാഗം വിദഗ്‌ധരുമായി ആലോചിച്ച് തിരുത്തിയെഴുതുമെന്നും പുതുക്കിയ പുസ്‌തകം 2026-27 അധ്യയന വർഷത്തിൽ ലഭ്യമാക്കുമെന്നും എൻസിഇആർടി അറിയിച്ചിരുന്നു.
പരാമർശം ഉൾക്കൊള്ളുന്ന പാഠപുസ്‌തകം പൂർണമായും പിൻവലിക്കുന്നുവെന്നും എൻസിആർടി ഡയറക്‌ടറും മറ്റ് അംഗങ്ങളും നിരുപാധികം ക്ഷമ ചോദിക്കുന്നതായും പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന് കോടതിയുടെ നിർദ്ദേശം.
അതേസമയം പ്രശ്‌നങ്ങൾ ഒരു പ്രത്യേക അധ്യായത്തിൽ മാത്രമായി ഉള്ളതല്ലെന്നും പാഠപുസ്‌കത്തിലുടനീളം പ്രശ്‌നങ്ങൾ നിലവിലുണ്ടെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. പാഠപുസ്‌തകം പരിശോധിക്കുന്ന വിദഗ്‌ധരുടെ കമ്മിറ്റി ഉള്ളടക്കത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്‌ത്രത്തിൻ്റെ പാഠഭാഗം തയ്യാറാക്കിയ ചെയർപേഴ്‌സൺ ഫ്രൊഫസർ മൈക്കൽ ഡെനിനോയെയും അദ്ദേഹത്തിൻ്റെ മറ്റഖ് രണ്ട് അസോസിയോറ്റ് അംഗങ്ങളെയും ഇനി വരുന്ന പാഠപുസ്‌തകം തയ്യാറാക്കുന്നതിൽ നിന്ന് മാറ്റി നിർത്താൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും കോടതി നിർദ്ദേശം നൽകി.
എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദ പരാമർശം. കേസുകൾ കെട്ടിക്കിടക്കൽ, ജഡ്‌ജിമാരുടെ അപര്യാപ്‌തത എന്നിങ്ങനെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്നിവയുൾപ്പെടുത്തിയായിരുന്നു പാഠപുസ്‌തകം പ്രസിദ്ധീകരിച്ചത്.
ഇതെതുടർന്ന് വിഷയത്തിൽ സ്വമേധയാ സുപ്രീംകോടതി കേസെടുത്തിരുന്നു. ജുഡീഷ്യറയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പുസ്‌തകത്തിൻ്റെ വിതരണം തടയാനും ഓൺലൈൻ പതിപ്പുകൾ നീക്കം ചെയ്യാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്‌തകം തിരിച്ചെടുക്കാൻ എൻസിഇആർടി തീരുമാനിച്ചിരുന്നു. കൂടാതെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിലെ ആക്ഷേപകരമായ ഉള്ളടക്കം പുറത്തുകൊണ്ടുവന്നതിന് മാധ്യമങ്ങൾക്ക് കോടതി നന്ദില അറയിക്കുകയും ചെയ്‌തിരുന്നു.





