ഒക്ടോബറില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു. ബൊളീവയെയും ഇക്വഡോറിനെയും ആണ് അര്‍ജന്റീന ഒക്ടോബറില്‍ നേരിടുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഈ സൗഹൃദ മത്സരങ്ങളില്‍ കളിക്കും. സ്കലോനി പ്രഖ്യാപിച്ച ടീമില്‍ ലയണല്‍ മെസ്സി ഉണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം അഗ്വേരോയെ പരിക്ക് പരിഗണിച്ച് ടീമില്‍ നിന്ന് ഒഴിവാക്കി.
ഇന്റര്‍ മിലാന്‍ താരം ലൗട്ടാരോ മാര്‍ട്ടിനെസ്, യുവന്റസ് താരം ഡിബാല, സ്പര്‍സ് താരം ലൊ സെല്‍സോ എന്നിവരും സ്ക്വാഡില്‍ ഉണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഡിസഫന്‍ഡര്‍ ഒടമെന്‍ഡിയും ടീമില്‍ എത്തി. ആഴ്സണലിനായി അവസാനമാസങ്ങളില്‍ തകര്‍ത്ത് കളിച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.