തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്ബത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തല്‍. കോവിഡ് കാലത്തെ വരുമാനനഷ്ടമാണ് സ്ഥിതി അതിഗുരുതരമാക്കുന്നത്. നിലവില്‍ 1400 കോടിയുടെ ഓവര്‍ഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിനചെലവുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വവായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
ഈ വര്‍ഷം പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണെന്ന വിലയിരുത്തലിലാണ് സാലറികട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. എല്ലാവരുടെയും ശമ്ബളം പിടിക്കാനാണ് ധനവകുപ്പ് തീരുമാനം.