സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്,

0
49

ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ ദേവസ്വം ബോർഡിന് നൽകി. സ്പോൺസർഷിപ്പ് തുകയായി ഇതുവരെ കിട്ടിയത് 4 കോടി. ഇനിയും കണ്ടെത്തേണ്ടത് ഒരു കോടി. തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്.

ഒരു കോടി രൂപയാണ് അദാനി ഗ്രൂപ്പ് ദേവസ്വം ബോർഡിന് നൽകിയത്. ഇതോടെ അയ്യപ്പ സംഗമത്തിന് സ്പോൺസർഷിപ്പ് തുകയായി ഇതുവരെ 4 കോടി രൂപയാണ് കിട്ടിയത്. ഇനിയും ഒരു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതേസമയം, ഉപകരാർ ബില്ലുകൾ നൽകാൻ ട്രിപ്പിള്‍ ഐസിക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകി.ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച ചെലവിനെ ന്യായീകരിച്ച് ഊരാളുങ്കലിന് കീഴിലെ ട്രിപ്പിള്‍ ഐസി നേരത്തെ രംഗത്തെത്തിയിരുന്നു. 7.11 കോടിയാണ് ചെലവായി നൽകിയത്.

ഇത് ന്യായീകരിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് സ്ഥാപനം തിങ്കളാഴ്ച കത്ത് നൽകിയത്. ഓഡിറ്റര്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് കത്തിൽ പറയുന്നു. എന്നാൽ ഈ കണക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യത്തിൽ സ്ഥാപനം തുടര്‍ ചര്‍ച്ച നടത്തും. 4.99 കോടി രൂപമാത്രമേ അനുവദിക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here