പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ.

0
42

തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺ സുഹൃത്ത് ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് സംഭവം.

പെൺകുട്ടി മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വരികയായിരുന്നു. ഇതിനിടെ വഴിയിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പെൺകുട്ടിക്കും സഹോദരനും ഇയാൾ നേരത്തെ മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു.

തർക്കത്തിനിടെ ജാവേദ് പെൺകുട്ടിയുടെ മൊബൈൽ വാങ്ങി എറിഞ്ഞു പൊട്ടിച്ചു. പിന്നാലെ വീട്ടിലെത്തിയ വിദ്യാർത്ഥിനി ഷാളിൽ കെട്ടി തൂങ്ങുകയായിരുന്നു. പത്തനംതിട്ട വായ്പൂർ സ്വദേശിയാണ് കസ്റ്റഡിയിലായ ജാവേദ്. ഇയാൾ എസ്ഡിപിഐ പ്രവർത്തകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here