യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

0
61

 ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20ന് രാവിലെ 9.35ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു.

രക്തം പടർന്നുകിടക്കുന്ന മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച്, കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവിട്ട ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വലിയ ചർച്ചയായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് ‘ടോക്സിക്’. സിനിമയുടെ കഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണുള്ളത്. ഫെബ്രുവരി 20ന് പുറത്തിറങ്ങുന്ന ടീസർ സിനിമയുടെ ലോകത്തെക്കുറിച്ച് പ്രേക്ഷകന് ലഭിക്കുന്ന ആദ്യ സൂചനയാകും.

സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നതിനായി ടീസർ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യഷിന് പുറമേ കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here