പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു എന്നും കേന്ദ്രസർക്കാറിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.







