രാവിലെ എഴുന്നേറ്റയുടൻ ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍ ചെറു ചൂടുവെള്ളത്തില്‍ ഇഞ്ചി, മല്ലിയില, നാരങ്ങ, ജീകരം, കരിങ്ങാലി, തുളസി എന്നിവ ചേര്‍ക്കുന്നത് ഉത്തമമാണ്. രാവിലെ ഉണർന്ന ഉടനെ വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ആമാശയത്തെ ശുദ്ധീകരിക്കാനും ശരീരാരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു.
ഗ്യാസ്, അസിഡിറ്റി, വയറുവേദന എന്നിവ കുറയ്ക്കാൻ ഉത്തമമാണ് ജീരക വെള്ളം. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
നാരങ്ങാനീര് ചേര്‍ത്തുള്ള ഇളം ചൂട് വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്. ദിവസവും കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതാണ് ഉത്തമം. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും,ചുമ, ജലദോഷം, ആസ്ത്മ എന്നിവയ്ക്ക് അത്യുത്തമവുമാണ്.
പുതിനയില വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും, ഉന്മേഷം നൽകാനും ഇത് സഹായിക്കുന്നു.






