സർക്കാർ ജീവനക്കാരുെടെ പിടിച്ചു വച്ച ശമ്പളം പി എഫ് ലേക്ക് , ഏപ്രിലിൽ നടപ്പാക്കും

0
89

തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്ബത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്ബളം തിരിച്ച്‌ നല്‍കും. പി എഫിലേക്കാണ് നല്‍കുക. അടുത്ത ഏപ്രില്‍ മുതല്‍ തുക പിന്‍വലിക്കാനാകും. മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം.

ശമ്ബളം പിടിക്കുന്നതിനെതിരെ ജീവനക്കാരുടെ ഇടയില്‍നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുക തിരിച്ച്‌ നല്‍കുമെന്ന് വാഗ്ദാനവും അന്ന് നല്‍കിയിരുന്നു. കൊവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്

ആറുദിവസത്തെ ശമ്ബളമാണ് ഓരോ മാസവും പിടിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്ബളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്ബളം ഒരാളില്‍ നിന്ന് ലഭിക്കുക.

ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here