രാത്രിയിൽ എട്ട് മുതൽ പത്ത് വരെ ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു വച്ച് രാവിലെ കഴിക്കുന്നതിലൂടെ അവയിലെ പോഷകങ്ങൾ ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്നു.
ദഹനം സുഗമമാക്കുന്നു: നാരുകളാൽ സമ്പന്നമായ ഉണക്കമുന്തിരി കുതിർക്കുമ്പോൾ അവ കൂടുതൽ മൃദുവാകുന്നു. ഇത് മലബന്ധം ഒഴിവാക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു: ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഉണക്കമുന്തിരി ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
ശരീര കുറയ്ക്കാം: മധുരമുണ്ടെങ്കിലും മറ്റ് ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് ഇതിൽ കാറി കുറവാണ്. കൂടാതെ, ഇതിലെ നാരുകൾ വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
തിളക്കമുള്ള ചർമ്മം: ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും കുതിർത്ത ഉണക്കമുന്തിരി സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം: കാത്സ്യം, ബോറോൺ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലത്തിനും സന്ധികളുടെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാൻ ഇത് സഹായിക്കും.
വിളർച്ച തടയുന്നു: ഇരുമ്പ്, ചെമ്പ് എന്നിവയുടെ കലവറയായ ഉണക്കമുന്തിരി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. വിളർച്ചയുള്ളവർക്ക് ഇത് മികച്ചൊരു പരിഹാരമാണ്.








