വീണ്ടും സ്വർണം, വെള്ളി വിലയിൽ കുതിപ്പ്;

0
37

ഇന്ന് ഒരു പവൻ സ്വർണത്തിന് 1,176 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 1,26,896 രൂപ എന്ന നിലയിലേക്ക് ഒരു പവൻ സ്വർണത്തിൻ്റെ വില ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വില നേരിയ തോതിൽ വീണ്ടും ഉയരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ വീണ്ടും നിരക്ക് ഉയരുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 135 രൂപ വർധിച്ച് 14,540 രൂപയായതോടെ ഒരു പവൻ സ്വർണത്തിന് 1,16,320 രൂപയിലെത്തി.

24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 147 രൂപ വർധിച്ച് 15,862 രൂപയും ഒരു പവൻ സ്വർണത്തിന് 1,176 രൂപ വർധിച്ച് 1,26,896 രൂപയുമായി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർധിച്ച് 11,945 രൂപയും ഒരു പവൻ സ്വർണത്തിന് 95,560 രൂപയുമായി.

ഇന്നത്തെ സ്വർണം വെള്ളി നിരക്ക് (ETV Bharat)

എന്നാൽ വെള്ളി വിലയിലും നേരിയ മാറ്റമുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 335 രൂപയിലെത്തി. ഇന്നലെ 340 രൂപയായിരുന്നു ഒരു ഗ്രാം വെള്ളിയുടെ നിരക്ക്. കഴിഞ്ഞ ഒരാഴ്‌ചയായി വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതായി സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. 100 രൂപ മുതൽ 500 രൂപ വരെ ഒരു ഗ്രാം വെള്ളിയ്ക്ക് വർധിച്ചതായി വിവിധ വൃത്തങ്ങൾ അറിയിച്ചു.

സ്വര്‍ണ വില വർധിക്കാനുള്ള പ്രധാന കാരണങ്ങള്‍

കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

അന്താരാഷ്ട്ര വിപണിയ്ക്ക‌നുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here