തമിഴ്‌നാട്ടിലെ മധുരയിൽ സ്ഥിതി ചെയ്യുന്ന, മുരുകൻ്റെ (സുബ്രഹ്മണ്യസ്വാമി) ആറ് പ്രധാന വാസസ്ഥലങ്ങളിൽ (അറുപടൈ വീടുകൾ) ഒന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം. മധുര നഗരത്തിൽ നിന്നും കേവലം 8 കിലോമീറ്റർ അകലെയുള്ള ഈ ഗുഹാക്ഷേത്രത്തിൽ വെച്ചാണ് സുബ്രഹ്മണ്യൻ ദേവയാനിയെ വിവാഹം കഴിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് മുരുകൻ്റെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ പടൈവീടായി കണക്കാക്കപ്പെടുന്നു .
തമിഴ്നാട്ടിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പാറയിൽ കൊത്തിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം. വലിയ ഒരു പാറയോട് ചേർന്നു സ്ഥിതി ചെയ്യുന്ന നിലയിലാണ് ഇതിന്റെ രൂപമുള്ളത്. ക്ഷേത്രത്തിന്റെ ചരിത്രം തിരഞ്ഞാൽ ആറാം നൂറ്റാണ്ടിൽ പാണ്ഡയ രാജാക്കൻമാരാൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനു കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നിർമ്മാണ രീതിയും മറ്റുമ സൂചിപ്പിക്കുന്നത് പാണ്ഡ്യവംശത്തിന്റെ നിർമ്മിതിയാണിതെന്നാണ്.
ക്ഷേത്രത്തിന്റെ കഥകൾ പോലെ തന്നെ പ്രശസ്തമാണ് ഇവിടുത്തെ ശ്രീകോവിലും. പരസ്പരം അഭിമുഖമായി നിൽക്കുന്ന ശിവന്റെയും വിഷ്ണുവിന്റെയും രൂപങ്ങളാണ് ഇവിടുത്തെ ശ്രീകോവിലിലുള്ളത് ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ശ്രീകോവിലുകൾ വളരെ അപൂർവ്വമാണ്. ശിവനെ ഇവിടെ പറംഗിനാഥർ എന്ന പേരിലാണ് ആരാധിക്കുന്നത്. ശിവന്റെ ആരാധനക്രമങ്ങളാണ് ഈ ക്ഷേത്രത്തിൽ പിന്തുടരുന്നത്.
ക്ഷേത്രത്തിനു പുറത്തെ കുളവും പ്രശസ്തമാണ്. അവൽ ഉപ്പും കൂട്ടി ഇതിലെ മീനുകൾക്ക് നല്കുന്നത് പ്രസിദ്ധമായ ഒരു ആചാരമാണ്. ഇതിനു തൊട്ടടുത്തായി ഒരു വേദിക് സ്കൂളും കല്ലിൽ കൊത്തിയ നന്ദി, മയിൽ, ഗണേശന്റെ വാഹനമായ എലി, തുടങ്ങിയവയെയും കാണാം. ശരവണ പൊയ്ക, ലക്ഷ്മി തീർഥം, സന്യാസി കിണർ, കാസി സുനൈ, സത്യ കൂപം തുടങ്ങി അഞ്ച് പുണ്യതീർഥങ്ങളും ഈ ക്ഷേത്രത്തിലുണ്ട്. തമിഴ്മാസമായ ഐപ്പസിയിലാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സ്കന്ദ ശഷ്ടി ആഘോഷം നടക്കുക. സുരപദ്മനെ മുരുഗൻ കൊലപ്പെടുത്തിയതിന്റെ ആഘോഷമാണിത്. ആറു ദിവസം ഈ ഉത്സവം നീണ്ടു നിൽക്കും. ബ്രഹ്മോത്സവം, ചിത്തിര ആഘോഷം, കാർത്തിക ദീപം വൈകുണ്ഡ ഏകാദശി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.
ക്ഷേത്രത്തിന്റെ നിർമ്മാണരീതിയും ശൈലിയും മറ്റും വിലയിരുത്തുമ്പോൾ ഇത് ഒരു ജൈന ക്ഷേത്രമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. ആറാം നൂറ്റാണ്ടിനു മുൻപ് തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും പിന്നീട് അത് ഒരു ജൈന ക്ഷേത്രമായി മാറുകയായിരുന്നുമെന്നാണ് പറയുന്നത്. പിന്നാട് പാണ്ഡ്യരാജാവിന്റെ മന്ത്രിയായിരുന്ന ഗജപതിയുടെ സഹായാത്താൽ ഇത് ഹിന്ദു ക്ഷേത്രം തന്നെയായി തിരിച്ചെത്തുകയായിരുന്നു.
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ:
- തമിഴ്‌നാട്ടിലെമധുരജില്ലയിൽ, മധുര-കന്യാകുമാരിഹൈവേയിലാണ്ഈക്ഷേത്രം.
- ഐതിഹ്യം:സുബ്രഹ്മണ്യസ്വാമിയും ദേവയാനിയും തമ്മിലുള്ള വിവാഹം നടന്ന സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്.
- അറുപടൈ വീട്:മുരുകൻ്റെ ആറ് വിശുദ്ധ വാസസ്ഥലങ്ങളിൽ (Arupadaiveedu) ഒന്നാമത്തെ പടൈവീടാണിത് .
- വാസ്തുവിദ്യ:പാണ്ടി്യ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രം ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രമാണ് (Rock-cut temple).
- പ്രത്യേകത:ഇവിടെ മുരുകൻ്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് പാറയിൽ കൊത്തിയിട്ട രീതിയിലാണ്. കൂടാതെ, ശിവൻ, വിഷ്ണു, വിനായകൻ, ദുർഗ്ഗ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്.
മധുര മീനാക്ഷി ക്ഷേത്രദർശനത്തിന് പോകുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരു തീർത്ഥാടന കേന്ദ്രമാണിത്.









