ബംഗ്ലാദേശിലെ സ്ഥിതി ഗുരുതരം; ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളെ തിരിച്ച് വിളിച്ച് ഇന്ത്യ

0
33

ബംഗ്ലാദേശിലെ സ്ഥിതി ഗുരുതരം; ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളെ തിരിച്ച് വിളിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിയമിക്കപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരിച്ച് വിളിക്കാന്‍ ഇന്ത്യ. ബംഗ്ലാദേശിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ബംഗ്ലാദേശില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്‌ചകള്‍ ബാക്കി നില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

‘സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി ഹൈക്കമ്മിഷനുകളിലും തസ്‌തികകളിലുമുള്ള ഉദ്യോഗസ്ഥരുടെ ആശ്രിതരോട് ഇന്ത്യയിലേക്ക് മടങ്ങാൻ ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന്’ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ധാക്കയിലെ ഹൈക്കമ്മിഷന് പുറമെ, ചാറ്റോഗ്രാം, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് നയതന്ത്ര തസ്‌തികകളുണ്ട്. എന്നാല്‍ നയതന്ത്രജ്ഞരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾ എപ്പോൾ ഇന്ത്യയിലേക്ക് മടങ്ങുമെന്നതില്‍ വ്യക്തയില്ല.

ബംഗ്ലാദേശില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇതും കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. 2024 ഓഗസ്റ്റില്‍ ഷെയ്‌ഖ്‌ ഹസീന സര്‍ക്കാര്‍ തകര്‍ന്നതിന് തുടര്‍ന്ന് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ നിലനില്‍ വന്നു.

ഇതിന് പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായി. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ തിരിച്ച് വിളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here