ഹൈദരാബാദ്: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കും. ബുലവായോയിലെ ക്വീൻസ് സ്പോർട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. മുസ്‌തഫിസുറിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതും ബംഗ്ലാദേശിന്‍റെ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന സമീപകാല വിവാദങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉയർന്ന പ്രൊഫൈൽ മത്സരമാണിത്.
ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. അതേസമയം അമേരിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. ആദ്യം ബാറ്റു ചെയ്‌ത യുഎസ്, 35.2 ഓവറിൽ വെറും 107 റൺസിനു പുറത്തായപ്പോൾ മഴയെ തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 96 റൺസായി ചുരുക്കുകയായിരുന്നു. 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഈ ലക്ഷ്യം കണ്ടു.
ടൂർണമെന്‍റിലെ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരമാണിത്, വിജയത്തോടെ തങ്ങളുടെ പ്രചാരണത്തിന് ശക്തമായ തുടക്കം കുറിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിന്‍റെ അണ്ടർ 19 ടീം വളരെ ശക്തമാണ്, അടുത്തിടെ ACC U19 ഏഷ്യാ കപ്പിന്‍റെ സെമിഫൈനലിലെത്തിയിരുന്നു. 2023-2024 ൽ തുടർച്ചയായി U19 ഏഷ്യാ കപ്പ് കിരീടങ്ങൾ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇരു ടീമുകളും ഇതുവരെ 28 തവണയാണ് പരസ്‌പരം ഏറ്റുമുട്ടിയത്. ഇന്ത്യ 21 മത്സരങ്ങളിൽ വിജയിച്ചപ്പോള്‍ ബംഗ്ലാദേശ് 6 മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ, ഒരു മത്സരം സമനിലയിൽ അവസാനിച്ചു. അണ്ടർ 19 ലോകകപ്പിലും ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഇതുവരെ നടന്ന ഏഴ് അണ്ടർ 19 ലോകകപ്പുകളിൽ അഞ്ചെണ്ണം ഇന്ത്യ നേടിയപ്പോൾ, രണ്ടെണ്ണം ബംഗ്ലാദേശ് നേടി.
ലൈവ് സ്ട്രീമിംഗ്
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ vs ബംഗ്ലാദേശ് മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:00 ന് ആരംഭിക്കും. സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്കിൽ മത്സരം കാണാൻ കഴിയും. ജിയോഹോട്ട്സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.
ഇന്ത്യൻ അണ്ടർ 19 ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് പംഗാലിയ, ആർ എസ് ആംബ്രിസ്, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, ഖിലാൻ പട്ടേൽ.
ബംഗ്ലാദേശ് അണ്ടർ 19 ടീം: മുഹമ്മദ് അസീസുൽ ഹക്കിം തമീം (ക്യാപ്റ്റൻ), ജവാദ് അബ്രാർ, മുഹമ്മദ് റിഫാത്ത് ബെയ്ഗ്, കലാം സിദ്ദിഖ് അലിൻ, മുഹമ്മദ് ഫരീദ് ഹസൻ ഫൈസൽ, മുഹമ്മദ് സമിയൂൺ ബാസിർ റതുൽ, മുഹമ്മദ് സമിയൂൺ ബാസിർ റതുൽ, മുഹമ്മദ് അബ്ദുല്ല (വിക്കറ്റ് കീപ്പർ), ഷെബൽ ഇസ്‌ലാം പർസിവെ, സാദ്‌ബോൺ ഇസ്‌ലാം റസീൻ. ഹൊസൈൻ ഇമോൻ.




