സിപിഐഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തില്ലെന്ന പേരിൽ കണ്ണൂർ പേരാവൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു. വ്യാഴാഴ്ച കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പ് ജോലിക്ക് വന്നാൽ മതിയെന്നാണ് നിർദേശം.തൊഴിലുറപ്പ് ജോലിക്കെത്തിയ പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയെ ആണ് തിരിച്ചയച്ചത്.
ലക്ഷ്മിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ട്. അസുഖമായതിനാൽ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല.
അതിനുശേഷം ഇന്നലെ വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം ജോലി ചെയ്താൽ മതിയെന്ന് അറിയിച്ചത്.
തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയായിരുന്നു സമരം.
ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.






