ഇക്കൊല്ലം മാനം കാത്തുവച്ചിട്ടുള്ള വിസ്‌മയക്കാഴ്‌ചകള്‍

0
33

വമ്പന്‍ വാനശാസ്‌ത്ര സംഭവ പരമ്പരകള്‍ക്കാണ് 2026 സാക്ഷ്യം വഹിക്കുക. ചന്ദ്രഗ്രഹണം, രണ്ട് സൂര്യ ഗ്രഹണങ്ങള്‍, വിവിധ ഉല്‍ക്കാവര്‍ഷങ്ങള്‍, ഗ്രഹ മാറ്റങ്ങള്‍ തുടങ്ങിയവയിലൂടെ നാം ഇക്കൊല്ലം കടന്ന് പോകും.

ഹൈദരാബാദ്: 2026 അപൂര്‍വ ആകാശ വിസ്‌മയങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുക. കഴിഞ്ഞാഴ്‌ച ഉത്തരാര്‍ദ്ധഗോളത്തില്‍ വസിക്കുന്നവര്‍ അപൂര്‍വമായ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷികളായി. ഓരോ മണിക്കൂറിലും നൂറിലേറെ ഉല്‍ക്കകളാണ് അങ്ങ് ആകാശത്ത് മിന്നിപ്പൊലിഞ്ഞത്. ഇന്ത്യയിലെ വാനനിരീക്ഷകരും ഞായറാഴ്‌ച പുലര്‍ച്ചെ നടന്ന ഈ അപൂര്‍വ കാഴ്‌ചയ്ക്ക് സാക്ഷിയായി. ഇക്കൊല്ലം മുഴുവനും ഇത്തരം അപൂര്‍വ കാഴ്‌ച വിരുന്നാണ് ആകാശത്ത് നമുക്കായി ഒരുങ്ങുക. സൂര്യഗ്രഹണങ്ങള്‍, ചന്ദ്രഗ്രഹണം, ഉല്‍ക്കാവര്‍ഷങ്ങള്‍ തുടങ്ങി നിരവധി ആകാശ അത്ഭുതങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. അവയിലേക്ക് ഒന്ന് എത്തി നോക്കാം.

ജനുവരി 10; വ്യാഴം എതിര്‍ ദിശയിലേക്ക്

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഈ മാസം പത്തിന് എതിര്‍ദിശയിലെത്തും. ഇത് നമുക്ക് എല്ലാ ദിവസവും രാത്രി ദൃശ്യമാകും. ഏറ്റവും തിളക്കമാര്‍ന്ന നക്ഷത്രമായി ഇതിനെ നമുക്ക് മാനത്ത് കാണാം. വടക്കന്‍ ചക്രവാളത്തില്‍ നിരീക്ഷകര്‍ക്ക് മകര നക്ഷത്ര സമൂഹത്തില്‍ ഇതിനെ കാണാനാകും. അര്‍ദ്ധരാത്രിക്ക് മുമ്പ് ഇത് 60ഡിഗ്രി മുകളിലായാകും സ്ഥിതി ചെയ്യുക

ഫെബ്രുവരി 17; വാര്‍ഷിക സൂര്യഗ്രഹണം

അടുത്ത മാസം പതിനേഴിന് അന്‍റാര്‍ട്ടിക്കയില്‍ ഒരു വാര്‍ഷിക സൂര്യഗ്രഹണം ദൃശ്യമാകും. ആഫ്രിക്ക, ലാറ്റിനമേരിക്ക, ശാന്തസമുദ്രം, അറ്റ്ലാന്‍റിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയിടങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായിരിക്കും.

ഫെബ്രുവരി 28, ഗ്രഹങ്ങളുടെ ഘോഷയാത്ര

അടുത്തമാസം 28ന് ആകാശം നമുക്കായി ഒരു അപൂര്‍വ ദൃശ്യവിരുന്ന് ഒരുക്കുന്നുണ്ട്. ആറ് ഗ്രഹങ്ങള്‍ വരിവരിയായി അണിനിരക്കും. സൂര്യാസ്‌തമയത്തിന് ശേഷം നിങ്ങള്‍ക്ക് ഈ കാഴ്‌ച നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ആസ്വദിക്കാനാകും. ബുധന്‍, ശുക്രന്‍, ശനി തുടങ്ങിയ ഗ്രഹങ്ങളെ നമുക്ക് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണാനാകും. ആകാശച്ചെരുവില്‍ വളരെയടുത്ത് നമുക്ക് ഇവയെ കാണാം.

മാര്‍ച്ച് 3, പൂര്‍ണ ചന്ദ്രഗ്രഹണം

മാര്‍ച്ച് മൂന്നിന് നമുക്ക് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഈ സമയം ചന്ദ്രന്‍ പൂര്‍ണമായും രക്തവര്‍ണത്തിലാകും കാണാനാകുക. ബ്ലഡ് മൂണ്‍ അഥവാ രക്ത ചന്ദ്ര പ്രതിഭാസമാണിത്. 58 മിനിറ്റോളം ആകാശത്ത് ഈ രക്ത ചന്ദ്രനെ കാണാനാകും. പശ്ചിമ ഉത്തര അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്,പൂര്‍വേഷ്യ, പസഫിക് തുടങ്ങിയ മേഖലകളില്‍ ഇത് ദൃശ്യമാകും. 2029 വരെ ഇനിയൊരു പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകില്ല.

മാര്‍ച്ച് 8, ശുക്ര-ശനി സംഗമം

ശുക്രനും ശനിയും ആകാശത്ത് ഒരു ഡിഗ്രി മാത്രം അകലത്തില്‍ മാത്രം നമുക്ക് കാണാനാകും. അതായത് ഒരു കൈ അകലത്തില്‍ ഒരു തള്ളവിരല്‍ വീതിയില്‍ മാര്‍ച്ച് എട്ടിന്‍റെ ആകാശത്ത് നമുക്ക് കാണാം.

ഏപ്രില്‍ 21,22 ധൂമകേതുക്കള്‍

ഏപ്രില്‍ 21,22 തീയതികളില്‍ ആകാശത്ത് വന്‍തോതില്‍ ധൂമകേതുക്കള്‍ ദൃശ്യമാകും. ഇരുണ്ട മാനത്ത് പതിനെട്ട് ധൂമകേതുക്കള്‍ വരെയാകും മണിക്കൂറില്‍ കാണാനാകുക. ചന്ദ്രനെ ഈ സമയത്ത് വളരെ മങ്ങിയ സ്ഥിതിയിലാകും കാണാനാകുക. ഏറെ ധൂമകേതുക്കള്‍ എത്തുന്നതോടെ ചന്ദ്രന്‍ അപ്രത്യക്ഷനാകുന്ന സാഹചര്യവുമുണ്ടാകും. ഉത്തര ധ്രുവത്തിലുള്ളവര്‍ക്ക് മാത്രമാകും ഈ കാഴ്‌ച കാണാനുള്ള അവസരമുണ്ടാകുക. അര്‍ദ്ധരാത്രിക്ക് ശേഷവും ഏപ്രില്‍ 22 പുലരും മുമ്പുമാകും ഈ കാഴ്‌ചകള്‍ നന്നായി കാണാനാകുക.

മെയ് 31 ‘പൂര്‍ണ നീല’ ചെറു ചന്ദ്രന്‍

മെയില്‍ രണ്ട് പൂര്‍ണ ചന്ദ്രനെ നമുക്ക് കാണാം. 29.5 ചാന്ദ്രദിനങ്ങളുള്ള മാസങ്ങളില്‍ ഏറ്റവും ഹ്രസ്വമായ മാസമാണിത്. ഈ മാസം നമുക്ക് അപൂര്‍വമായ രണ്ട് പൂര്‍ണ ചന്ദ്രന്‍മാരെ കാണാം. ഇത്തരം പ്രതിഭാസത്തെയാണ് ബ്ലൂ മൂണ്‍ എന്ന് വിവക്ഷിക്കുന്നത്. ഇതിലൊന്ന് പക്ഷേ ചെറുതായിരിക്കും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കൂടുന്നതാണിതിന് കാരണം. സൂപ്പര്‍മൂണിന് നേരെ വിപരീതമായ പ്രതിഭാസമാണിത്.

ജൂണ്‍9 ശുക്ര-വ്യാഴ സംഗമം

ജൂണ്‍ എട്ട്, ഒന്‍പത് വൈകുന്നേരങ്ങളില്‍ ശുക്രനും വ്യാഴവും കേവലം ഒരു ഡിഗ്രി അകലത്തില്‍ കാണാം. അല്ലെങ്കില്‍ ഒരു വിരല്‍ അകലത്തിലായാകും ഇവയെ കാണാനാകുക. പടിഞ്ഞാറന്‍ ചക്രവാളത്തിലായിരിക്കും ഇവ ഒന്നിച്ച് നമുക്ക് കാഴ്‌ച വിരുന്നൊരുക്കുക.

ജൂലൈ 30-31ദക്ഷിണ ഡെല്‍റ്റ ഉല്‍ക്കാവര്‍ഷങ്ങള്‍

ഡെല്‍റ്റ അക്വാരിഡ്‌സ് എന്നും അക്വാരിഡ്‌സും അറിയപ്പെടുന്ന ദക്ഷിണ ഡെല്‍റ്റ അക്വാരിഡ്‌സ് എന്ന ധൂമകേതുവിന്‍റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ സമയം ഇക്കൊല്ലം ആകാശത്ത് ദൃശ്യമാകും. ജൂലൈ അവസാനം മുതല്‍ ഓഗസ്റ്റ് വരെയാകും ഇതിന്‍റെ സാന്നിധ്യം ആകാശത്തുണ്ടാകുക. ആല്‍ഫ കാപ്രികോര്‍നിഡ്‌സും ഇതിനൊപ്പം ആകാശ വിസ്‌മയം തീര്‍ക്കും. ജൂലൈ മുപ്പതിനാകും ഡെല്‍റ്റ അക്വാറിഡ്‌സ് കൂടുതല്‍ നേരം ആകാശത്തുണ്ടാകുക. ദക്ഷിണ അര്‍ദ്ധഗോളത്തില്‍ നിന്നാകും ഇവയെ നന്നായി കാണാനാകുക. അക്വാറിയസ് എന്ന നക്ഷത്ര സമൂഹത്തെയും ഈ സമയം രാത്രി മുഴുവന്‍ ദൃശ്യമാകും.

ഓഗസ്റ്റ് 12 പൂര്‍ണ സൂര്യഗ്രഹണം

കാല്‍നൂറ്റാണ്ടിന് ശേഷം ഇക്കുറി ഓഗസ്റ്റ് 12ന് പൂര്‍ണ സൂര്യഗ്രഹണത്തിനും നാം സാക്ഷ്യം വഹിക്കും. യൂറോപ്പിലാകും സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമാകുക. 1999 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് പൂര്‍ണ സൂര്യഗ്രഹണം എന്നത് കൊണ്ട് തന്നെ ഇത് പ്രത്യേകതകളുള്ളതാണ്.

ഓഗസ്റ്റ് 12-13, പെര്‍സെയ്‌ഡ് ഉല്‍ക്കാവര്‍ഷം

കറുത്ത വാവിന് ശേഷം ഓഗസ്റ്റ് 12,13 തീയതികളിലാകും ആകാശത്ത് പെര്‍സെയ്‌ഡ് ധൂമകേതുക്കള്‍ കാണാനാകുക. അത് കൊണ്ട് തന്നെ ചന്ദ്രപ്രകാശത്തില്‍ ഇവയുടെ ആകാശ കാഴ്‌ച നമുക്ക് നഷ്‌ടമാകില്ല. മണിക്കൂറില്‍ 90 ധൂമകേതുക്കള്‍ നമുക്ക് ഇരുണ്ട ആകാശത്ത് കാണാം. ജൂലൈ പതിനാല് മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ ഇവയുടെ സാന്നിധ്യം ആകാശത്തുണ്ടാകും.

സെപ്റ്റംബര്‍ 8, ബിഹീവ് നക്ഷത്ര സമൂഹത്തിനടുത്ത് ചന്ദ്രന്‍

ബിഹീവ് നക്ഷത്ര സമൂഹത്തിനടുത്തായി നമുക്ക് പത്ത് ശതമാനത്തോളം പ്രകാശപൂരിതമായ ചന്ദ്രനെ കാണാം. ഇവ തമ്മിലുള്ള അകലം കേവലം 0°42’ആയിരിക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ ഇവയെ കാണാനാകും.

ഒക്‌ടോബര്‍ 21 ഒരിയോനിഡ്

ഒരിനോയ്‌ഡ് ധൂമകേതുക്കളുടെ സാന്നിധ്യം ഒക്‌ടോബര്‍ 21നാണ് ഏറെ ഉണ്ടാകുക. വടക്ക്-തെക്ക് അര്‍ദ്ധഗോളങ്ങളിലുള്ളവര്‍ക്ക് ഇത് കാണാനാകും. ചന്ദ്രന്‍ പൂര്‍ണപ്രഭയോടെ നില്‍ക്കുന്ന സമയമായതിനാല്‍ ഇവയെ കണ്ടെത്തുക ദുഷ്‌കരമാകും.

നവംബര്‍25, യുറാനസിന് ദിശാമാറ്റം

യുറാനസ് ഇക്കൊല്ലം മുഴുവന്‍ ഏറെ പ്രകാശമാനമായിരിക്കും. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഇതിനെ കാണാനാകും. ബൈനോക്കുലറോ ടെലിസ്‌കോപോ ഉപയോഗിച്ചാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍ തെളിമയുള്ളതാകും.

ഡിസംബര്‍ 22-23, ഉര്‍സിദ് ഉല്‍ക്കാവര്‍ഷം

എല്ലാക്കൊല്ലവും ഡിസംബര്‍ പതിനേഴ് മുതല്‍ 24 വരെ ഇവയുടെ സാന്നിധ്യം ആകാശത്തുണ്ടാകാറുണ്ട്. ഡിസംബര്‍ 23നാണ് ഇത് ഏറ്റവും കൂടുതലാകുക. ഈ സമയം പത്ത് ധൂമകേതുക്കള്‍ വരെ മണിക്കൂറില്‍ ദൃശ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here