ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണം അനിവാര്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

0
88

ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണം അനിവാര്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അതാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. SIT അന്വേഷണത്തിൽ പ്രമുഖരെ രക്ഷിക്കാൻ ശ്രമിക്കുന്നു. പ്രമുഖർ പങ്കാളികൾ ആണ് എന്ന് ബോധ്യമായപ്പോഴാണ് ഇടപെടൽ ഉണ്ടായത്.

മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടാകുന്നു. കടകംപള്ളിയെ രക്ഷിക്കാൻ ആണ് രണ്ട് ഉദ്യോഗസ്ഥരെ SIT യിൽ ഉൾപ്പെടുത്തിയത്. സിപിഎം പോരാളികൾ ആയ രണ്ട് പേരെയാണ് ഉൾപ്പെടുത്തിയത്. ഇത് അന്വേഷണം ആട്ടിമറിക്കാൻ ആണ്.

ശങ്കർ ദാസിലേക്ക് എത്താതത് ഇടപെടലിന്റെ ഭാഗം ആണ്. രമേശ്‌ ചെന്നിത്തലയുടെ വെളിപ്പെടുത്തൽ ആദ്യം കേരളം വലിയ വിലകൊടുത്തില്ല. എന്നാൽ പിന്നീട് ഗൗരവം ഉള്ളത് എന്ന് മനസിലായിഅന്തർദേശീയ ബന്ധം ആണ് രമേശ്‌ ചെന്നിത്തല ചൂണ്ടികാട്ടിയത്. ഇപ്പോൾ കൂടുതൽ സ്വർണം സ്വർണം കടത്തിയതായി വ്യക്തമാകുകയാണ്.

സാധാരണ കൊള്ളയോ കവർച്ചയോ അല്ല നടന്നത്. സ്വർണക്കൊള്ളയിലെ പ്രതികൾ സോണിയക്കൊപ്പം നിന്ന ഫോട്ടോ. ആദ്യം അത്‌ വലിയ കാര്യമായി ആരും കണ്ടില്ല. എന്നാൽ അന്തർദേശീയ ബന്ധം പുറത്ത് വരുമ്പോൾ ആണ് അതിന്റെ ഗൗരവം മനസ്സിലാകുന്നത്. ഏത് കാലഘട്ടത്തിൽ ആണ് പോറ്റി സോണിയയെ കണ്ടത് എന്നത് ഗൗരവം ഉള്ളത്.

സന്ദർശനം നടന്നത് സ്വർണ്ണം എവിടെ വിക്കണണം എന്നതിന് വഴിയൊരുക്കാൻ. കട്ടത് കേരളത്തിലെ മന്ത്രിമാരെ സ്വാധീനിച്ച്. ഇന്ത്യയിൽ നിന്ന് കടത്തിയത് സോണിയ ഉൾപ്പെടുന്ന കോൺഗ്രസ് സഹായത്തിൽ. ഇറ്റലിയിൽ സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു ഇടപാടുകൾ ഉണ്ട്.

ആന്റോ ആന്റണിയും, അടൂർ പ്രകാശും പോറ്റിയുമായി സോണിയക്കരിക്കിലെത്തിയത് ഇതിന്റെ ഭാഗം. ഇപ്പോൾ ഉള്ള പാട്ട് ചില ഭേദഗതി വരുത്തേണ്ടി വരും.സ്വർണം കട്ടവർ ആരപ്പാ.. സഖാക്കളാണെ അയ്യപ്പ… സ്വർണം വിറ്റത് ആർക്കപ്പാ.. കോൺഗ്രെസിനാണെ അയ്യപ്പാ… എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here