മഞ്ഞില്‍ കുളിച്ച് മലയാളികളുടെ കശ്‌മീര്‍, മൂന്നാറിലേക്ക് ആളുകളുടെ ഒഴുക്ക്

0
55

അതിരാവിലെ മഞ്ഞിൽ കുളിച്ചു നിൽകുന്ന മൂന്നാറിനെ കാണാനാണ് ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്ക്. ഇന്നലെ മാത്രം മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു മൂന്നാറിലെ താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

ഇടുക്കി: ഡിസംബറിൽ തണുത്തുവിറച്ച് തെക്കിൻ്റെ കശ്‌മീർ. ഡിസംബർ പകുതി എത്തിയതോടെ മൂന്നാറിൽ അതിശൈത്യം ആരംഭിച്ചു. ഇന്നലെ മാത്രം മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു മൂന്നാറിലെ താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

തണുപ്പ് വർധിച്ചതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിക്കും എന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല. അതിശൈത്യം നേരത്തെ എത്തിയതോടെ മൂന്നാർ അടുത്ത ദിവസങ്ങളിൽ മൈനസ് ഡിഗ്രയിലേക്ക് പോകുമെന്നാണ് സൂചന.

ഇന്നലെയാണ് മൂന്നാറിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്‌റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തിയത്.

ഇപ്പോൾ തന്നെ നല്ല ഒരു ക്ലൈമറ്റാണ്. ഇനി വരും ദിവസങ്ങളിലും തണുപ്പ് കൂടും. വിനോദസഞ്ചാരികൾക്ക് തല്ല ഒരു അനുഭവമായിരിക്കും ഇത്. അതി രാവിലെ ഒക്കെ ഇവിടെ മനോഹരമായ കാഴ്‌ച തന്നെയായിരിക്കും. രാവിലെ ഒക്കെ നല്ല തണുപ്പായിരിക്കും പിന്നീട് ഉച്ചയാകുമ്പോൾ നല്ല ചൂടും. വൈകുന്നേരം ഒരു മൂന്ന് മണി ആവുമ്പോഴേക്കും തണുപ്പ് ചെറുതായി വന്നുതുടങ്ങും” -പ്രദേശവാസി പറഞ്ഞു.

കഴിഞ്ഞദിവസം മൂന്നാറില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രിയില്‍ അതിശൈത്യം തുടരുമ്പോഴും പകല്‍ സമയത്ത് മൂന്നാറിലെ ചൂട് 22 ഡിഗ്രി സെല്‍ഷ്യസ് ആണ്. ക്രിസ്‌മസ് പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറില്‍ തണുപ്പ് ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണ് പകര്‍ന്നു നല്‍കുന്നത്.

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള, എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാർ. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിൻ്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. ഈ ശൈത്യകാലം ആഘോഷിക്കാൻ കേരളത്തിൽ ഇതിലും നല്ല ഓപ്‌ഷൻ വേറെയില്ല.

ഇരവികുളം ദേശീയോദ്യാനം, ആനമുടി, മാട്ടുപ്പെട്ടി, പള്ളിവാസൽ, ടീ മ്യൂസിയം എന്നീ സ്ഥലങ്ങളാണ് മൂന്നാറിൽ സഞ്ചാരികൾക്ക് കാഴ്‌ച വിരുന്ന് ഒരുക്കുന്നത്. പകല്‍ സമയങ്ങളില്‍ അന്തരീക്ഷ താപനില ഉയരുമെങ്കിലും വൈകുന്നേരമാകുന്നതോടെ മൂന്നാറിന് മുകളില്‍ കുളിര് പുതയും.

അതിരാവിലെ മഞ്ഞിൽ കുളിച്ചു നിൽകുന്ന മൂന്നാറിനെ കാണാനാണ് ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്ക്. ഡിസംബർ മാസത്തിലെ വെക്കേഷൻ ആവുന്നതോടെ തണുപ് ഇനിയും കൂടും. ഇതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here