ദുബായ്: ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരു താരത്തിനും കൂടി കോവിഡ്. രോഗം ബാധിച്ച കളിക്കാരൻ മുൻനിര ബാറ്റ്സ്മാനും അടുത്തിടെ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായ ആളാണെന്നാണ് സൂചന.
നേരത്തെ ചെന്നൈയുടെ ഒരു ബൗളർക്കും 12 സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ ദേശീയ ടീം അംഗമായ പേസ് ബൗളർക്കാണു കോവിഡ് എന്നാണ് പുറത്തുവരുന്ന വിവരം. നെറ്റ്സ് ബൗളർമാരുൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫുകളും രോഗം സ്ഥിരീകരിച്ചവരിലുണ്ട്.
ആറ് ദിവ സത്തെ ക്വാറന്റൈൻ കഴിഞ്ഞ് ഇന്നലെ ടീം പരിശീലനം ആരംഭിക്കാനിരിക്കേ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഈ മാസം 21നാണ് സൂപ്പർ കിംഗ്സ് ദുബായിൽ എത്തിയത്. സെപ്റ്റംബർ 19 മുതൽ നവംബർ 10വരെയാണ് 13-ാം സീസണ് ഐപിഎൽ. ഉ