ശരീരത്തില്‍ അണുബാധയുണ്ടോ?

0
68

നിങ്ങള്‍ക്ക് ഇടക്കിടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ച് ആധി പിടിക്കാറുണ്ടോ? അതുമാത്രമല്ല പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഒന്നൊഴിയാതെ അലട്ടുന്നുണ്ടോ? എന്നാല്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അണുബാധയുണ്ട് എന്നതാണ്. എന്നാല്‍ അതിനെ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. പലപ്പോഴും നിങ്ങള്‍ അറിയാതെ തന്നെ ശരീരത്തില്‍ അണുബാധകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങളെ അവഗണിക്കുമ്പോള്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാധാരണയായി അവഗണിക്കപ്പെടുന്ന ലക്ഷണങ്ങള്‍ പലതും നിസ്സാരമാണ് എന്ന് മനസ്സിലാക്കി അതിനെ ഗൗരവത്തോടെയല്ലാതെ കാണുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ്. ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

അസാധാരണമായ ക്ഷീണം

നിങ്ങളില്‍ വിശദീകരിക്കാനാവാത്ത അവസ്ഥയില്‍ ക്ഷീണം ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. പെട്ടെന്ന് ഊര്‍ജ്ജം നഷ്ടപ്പെട്ടതായി തോന്നുകയും അതോടൊപ്പം തന്നെ അതിശക്തമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളില്‍ അണുബാധയുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അണുബാധയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായാണ് ഈ ക്ഷീണത്തെ കണക്കാക്കുന്നത്.

ചെറിയ പനി

നിങ്ങള്‍ക്ക് ഇടക്കിടെ ചെറിയ പനിയും അതോടൊപ്പം തന്നെ തലയില്‍ ചെറിയ ചൂട് തോന്നുകയും ചെയ്യുന്ന അവസ്ഥയില്‍ പലപ്പോഴും ശരീരത്തില്‍ അണുബാധയുണ്ട് എന്നതാണ് പറയുന്നത്. അത് മാത്രമല്ല ശരീരം ചില രോഗാണുക്കളോട് പൊരുതുന്നു എന്നതാണ് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. പനിയുടെ ആദ്യഘട്ടത്തില്‍ പലപ്പോഴും ഇത് നിങ്ങളെ ബാധിക്കുന്നു.

ശരീര വേദനയും സന്ധിവേദനയും

പലപ്പോഴും ശരീര വേദനയും സന്ധിവേദനയും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ശരീരത്തില്‍ അണുബാധയുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ചിലതാണ്. കൈയ്യും കാലും ഭാരം തോന്നുകയും അത് കൂടാതെ അതി ഭീകരമായ വേദന തോന്നുകയും ചെയ്യുന്നു. ഇത് ശരീരം അണുബാധയിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല അണുബാധക്കെതിരേ ശരീരം പോരാടുന്നതിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here