ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തുചെയ്യണം?

0
35

ക്ഷണം തൊണ്ടയില്‍ കുടുങ്ങി പലപ്പോഴും കുഞ്ഞുങ്ങളും മറ്റും അപകടത്തില്‍ പെടുന്നത് നാം ഒട്ടേറെ തവണ കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. ഭക്ഷണമോ മറ്റു വസ്‌തുക്കളോ കുടുങ്ങി ശ്വാസം കിട്ടാതായാല്‍ വെറും നാലു മുതല്‍ എട്ടു മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളു . ഈ ചെറിയ സമയത്തിനുള്ളില്‍ കൃത്യമായ ശുശ്രൂഷ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്‌ടപ്പെടും. എന്തെങ്കിലും കഴിച്ച് ശ്വാസതടസമുണ്ടാകുന്നവരെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് നൃത്തത്തിലൂടെ കാണിച്ചു തരികയാണ് കേരള ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണമെന്നാണ് ഇവര്‍ നൃത്തത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന ‘ചേല കുറിമാനം’ എന്ന മാപ്പിളപ്പാട്ടിന്‍റെ റീമിക്‌സ് വേഷന് ചുവട് വച്ചാണ് ഫയര്‍ ഓഫിസര്‍മാര്‍ ഇക്കാര്യം വിവരിക്കുന്നത്. ബാക്ക് ബ്ലോസ്, അബ്ഡൊമിനൽ ത്രസ്റ്റ് എന്നിവ കൃത്യമായി കാണിക്കുന്നതാണ് വി‍ഡിയോ.

നടി അഖില ഭാര്‍ഗവന്‍റെ ഭർത്താവും ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുമായ രാഹുൽ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.‘ഇതൊരു ബോധവൽക്കരണ വിഡിയോ ആണ്’ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

“ഇതൊരു ബോധവൽക്കരണ വീഡിയോ ആണ്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ (Chocking) , പരിഭ്രമിച്ച് സമയം കളയരുത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. വേഗത്തിൽ, കൃത്യമായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം.
നിങ്ങൾ ചെയ്യേണ്ടത്:
ഉടൻ തന്നെ വ്യക്തിക്ക് അഞ്ച് ബാക്ക് ബ്ലോസ് (Back Blows) നൽകുക.
അതിനുശേഷം 5 അബ്ഡൊമിനൽ ത്രസ്റ്റ് (Abdominal Thrusts / Heimlich Maneuver) ചെയ്യുക.
ഈ ലളിതമായ 10 സ്റ്റെപ്പുകൾ (5+5) ഒരാളുടെ ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണ്. ഈ വീഡിയോ കണ്ട് പഠിക്കൂ, മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് ഈ അറിവ് പ്രചരിപ്പിക്കൂ”, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ശ്വാസതടസ്സമനുഭവപ്പെടുന്നയാളുടെ പിന്നിൽ ശുശ്രൂഷകൻ നിൽക്കുന്നതും തുടർന്നു രണ്ടു കയ്യും മുന്നോട്ടെടുത്തു രോഗിയെ ചുറ്റിപ്പിടിക്കുന്നതും വീജിയോയില്‍ കാണാം. ഒരു കൈ മുഷ്‌ടി ചുരുട്ടി, തള്ളവിരലിന്‍റെ ഭാഗം രോഗിയുടെ വയറിൽ ചേർത്തു പിടിക്കണം. വാരിയെല്ലിനു താഴെയും പൊക്കിളിനു മുകളിലുമായാണു കൈ വരേണ്ടത്. മറ്റേ കൈകൊണ്ട് ഈ മുഷ്‌ടിക്കു മുകളിലായി മുറുകെ പിടിക്കുക. വാരിയെല്ല് ഞെങ്ങാതെ വയറിലേക്കു ബലം കൊടുക്കുക. തുടർന്ന്, മുഷ്‌ടി പെട്ടെന്നു മുകളിലേക്കും താഴേക്കും നീക്കുക. വായുസഞ്ചാരം സുഗമമാകത്തക്ക രീതിയിൽ അമർത്തിവേണം ചെയ്യാൻ. കുടുങ്ങിയിരിക്കുന്ന വസ്‌തു പുറത്തുവരുംവരെ ഇതു തുടരുക.

സമൂഹത്തിന് മികച്ച സന്ദേശങ്ങൾ നൽകുന്ന ഇത്തരം റീൽസ് വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. റീൽസ് കാണുന്നവർക്ക് റീൽസിലൂടെ അറിയിപ്പ് നൽകുന്നതിനെ ആളുകൾ അഭിനന്ദിക്കുന്നത്. ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here