കുവൈത്തില്‍ വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

0
173

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നവംബര്‍ 30 വരെയായിരിക്കും വിസാ കാലാവധി.

ഇത് മൂന്നാം തവണയാണ് കുവൈത്ത് വിസകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയും പിന്നീട് ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെയും കാലാവധി വീട്ടി. പ്രത്യേക അപേക്ഷകളൊന്നും നല്‍കാതെ സ്വമേധയാ തന്നെ വിസകളുടെ കാലാവധി ദീര്‍ഘിപ്പിക്കപ്പെടും. കൊവിഡ് വ്യാപനം കാരണമായുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രവാസികളോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here