കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നു മുതൽ ബോണസ് നൽകും

0
393

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകും. ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഏഴായിരം രൂപയാണ് നൽകുന്നത്. ബോണസില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതേത്തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here