മികച്ച വായു ഗുണനിലവാരമുള്ള നഗരങ്ങളുടെ എണ്ണം സെപ്റ്റംബറിലെ 179 ആയിരുന്നു. എന്നാൽ ഒക്ടോബറിൽ ഇത് 68 ആയി കുത്തനെ കുറഞ്ഞു
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഡൽഹി ആറാം സ്ഥാനത്ത്. വായുമലിനീകരണത്തിൻ്റെ പേരിൽ വാർത്തകളിൽ നിറയുന്ന രാജ്യതലസ്ഥാനം പട്ടികയിൽ ആറാമത് മാത്രമാണ്. അതിനേക്കാൾ മലിനമായ നഗരങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നാണ് സെന്‍റര്‍ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. 2025 ഒക്ടോബറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം.
ഹരിയാനയിലെ ധരുഹേരയാണ് ഏറ്റവും മോശം അവസ്ഥ നേരിടുന്ന നഗരമായി പട്ടികയിൽ ഒന്നാമതെത്തിയത്. ധരുഹേരയിൽ ഒക്ടോബറിൽ 77% ദിവസങ്ങളിലും ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡം (NAAQS) ലംഘിക്കപ്പെട്ടു. ഇവിടെ രണ്ട് ‘ഗുരുതരമായ’ (Severe) ദിവസങ്ങളും ഒമ്പത് ‘വളരെ മോശം’ (Very Poor) ദിവസങ്ങളും രേഖപ്പെടുത്തി.
ധരുഹേരയ്ക്ക് പുറമെ റോഹ്തക്, ഘാസിയാബാദ്, നോയിഡ, ബല്ലഭ്ഗഡ്, ഡൽഹി, ഭീവാഡി, ഗ്രേറ്റർ നോയിഡ, ഹാപ്പൂർ, ഗുഡ്ഗാവ് എന്നിവയും ഒക്ടോബറിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ആദ്യ പത്ത് നഗരങ്ങളിൽ ഉൾപ്പെടുന്നു. ഇതിൽ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള നാല് നഗരങ്ങൾ വീതം എൻസിആർ (NCR) മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

ദേശീയ തലസ്ഥാനമായ ഡൽഹിയിലെ വായുനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘വളരെ മോശം’ വിഭാഗത്തിലാണ്. ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഡൽഹി ആറാം സ്ഥാനത്തായിരുന്നു. സെപ്റ്റംബറിലെ ശരാശരി 36 µg/m³ ൽ നിന്ന് ഇത് മൂന്നിരട്ടി വർധിച്ച് 107 µg/m³ ആയി ഉയർന്നു. വിളകൾ കത്തിക്കുന്നത് ഡൽഹിയിലെ PM2.5 ന്റെ 6% ൽ താഴെ മാത്രമാണെങ്കിലും, മലിനീകരണത്തിൻ്റെ ഈ കുതിച്ചുചാട്ടം വർഷം മുഴുവനുമുള്ള മലിനീകരണ സ്രോതസ്സുകളുടെ സ്വാധീനം എടുത്തു കാണിക്കുന്നു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പോലുള്ള ഹ്രസ്വകാല നടപടികൾക്കപ്പുറം ദീർഘകാല പരിഹാര പദ്ധതികളുടെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.